ADVERTISEMENT

ദോഹ ∙ ദോഹ മെട്രോ യാത്രക്കാർക്കായി 'പാർക്ക് ആൻഡ് റൈഡ്' പദ്ധതി 2020 ആദ്യ പാദത്തിൽ യാഥാർഥ്യമാകും. അൽ വക്ര, അൽ ഖ്വാസർ, ലുസെയ്ൽ, എജ്യുക്കേഷൻ സിറ്റി സ്റ്റേഷനുകളിലാണ് യാത്രക്കാർക്ക് സൗജന്യമായി വാഹനം പാർക്ക് ചെയ്യാനുള്ള പദ്ധതി നടപ്പാക്കുന്നത്. വാഹന ഉടമകളെ ദോഹ മെട്രോ ഉപയോഗിക്കാൻ പ്രോത്സാഹിപ്പിക്കുകയാണു ലക്ഷ്യം.

കൂടുതൽ വാഹന ഉടമകൾ മെട്രോ ഉപയോഗിക്കുന്നതോടെ റോഡിലെ ഗതാഗത കുരുക്ക് കുറയ്ക്കാൻ കഴിയും. 2022 ഫിഫ ലോകകപ്പിൽ പൊതുഗതാഗത സംവിധാനത്തിന്റെ മികവുറ്റ പ്രവർത്തനത്തിനും ഇത് വഴിയൊരുക്കും.അൽ വക്രയിലെ പദ്ധതി നിർമാണം പൂർത്തിയായി കഴിഞ്ഞു.

അവശേഷിക്കുന്ന മൂന്ന് ഇടങ്ങളിൽ 2020 ആദ്യ പാദത്തിൽ പൂർത്തിയാകുമെന്ന് ഗതാഗത വാർത്താവിനിമയ മന്ത്രാലയം വ്യക്തമാക്കി. ആധുനിക, സുസ്ഥിര, പരിസ്ഥിതി സൗഹൃദ പൊതു ഗതാഗത സംവിധാനമാണ് മന്ത്രാലയത്തിന്റെ പദ്ധതി ലക്ഷ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com