ADVERTISEMENT

ദോഹ ∙ സൈബർ കുറ്റകൃത്യങ്ങൾക്കെതിരെയുള്ള ബോധവൽക്കരണം പ്രമേയമാക്കിയുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ സിനിമയ്ക്ക് അംഗീകാരം. അറബ് ഇന്റീരിയർ മിനിസ്റ്റേഴ്സ് കൗൺസിൽ ജനറൽ സെക്രട്ടേറിയറ്റിന്റെ മികച്ച ബോധവൽക്കരണ ചലച്ചിത്ര മത്സരം 2019ൽ ഖത്തരി ആഭ്യന്തര മന്ത്രാലയത്തിന്റെ സിനിമയാണ് ഒന്നാം സ്ഥാനം നേടിയത്.

മന്ത്രാലയത്തിലെ പബ്ലിക് റിലേഷൻസ് വകുപ്പാണ് ചിത്രം നിർമിച്ചത്. തുനീസിയൻ തലസ്ഥാനത്ത് നടന്ന 43-ാമത് അറബ് പൊലീസ് - സുരക്ഷാ നേതാക്കളുടെ യോഗത്തിലാണ് മത്സരഫലം പ്രഖ്യാപിച്ചത്. കൗൺസിൽ സെക്രട്ടറി ജനറലിൽ നിന്ന് ആഭ്യന്തര മന്ത്രാലയം പ്രതിനിധി കേണൽ ഹിലാൽ സാദ് അൽ മുഹന്നദി അവാർഡ് ഏറ്റുവാങ്ങി. സുരക്ഷാ ബോധവൽക്കരണ രംഗത്ത് മന്ത്രാലയം നടത്തുന്ന പരിശ്രമങ്ങളാണ് ഇതിലൂടെ പ്രതിഫലിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com