ADVERTISEMENT

ഷാർജ ∙ ലേബർ സ്റ്റാൻഡേർഡ്സ് ഡവലപ്‌മെന്റ് അതോറിറ്റിയുടെ ആഭിമുഖ്യത്തിലുള്ള ലേബർ സ്‌പോർട്‌സ് ടൂർണമെന്റ് തുടങ്ങി. നാഷനൽ പാർക്കിലെ സ്പോർട്സ് കൗൺസിൽ ഗ്രൗണ്ടിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ അതോറിറ്റി ചെയർമാൻ സാലെം യൂസഫ് അൽ ഖസീർ, സപ്പോർട്ട് ആൻഡ് കമ്യൂണിക്കേഷൻ ഡിപാർട്മെന്റ് ഡയറക്ടർ ഒമർ സാലെം അൽ ഷാർജി, റീച്ച് ടാർഗറ്റ് സ്പോർട്സ് സർവീസസ് ഡയറക്ടർ താരിഖ് അൽ ഖബൻഷി എന്നിവർ പങ്കെടുത്തു.

ബാസ്കറ്റ്ബോൾ, ഹോക്കി, ക്രിക്കറ്റ്, ഫുട്ബോൾ, വോളിബോൾ എന്നിവയിൽ എല്ലാ വെള്ളിയാഴ്ചയും രാവിലെ 7 മുതൽ വൈകിട്ട് 5.30 വരെയാണു മത്സരം. അടുത്തമാസം 27 വരെയുണ്ടാകും. യു‌എഇയിലെ പുരുഷ തൊഴിലാളികൾ ഉൾപ്പെട്ട ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്. വിജയികൾക്ക് 2,50,000 ദിർഹം സമ്മാനം ലഭിക്കും. മത്സരം കാണാനെത്തുന്നവർക്കും സമ്മാനങ്ങൾ ഏർപെടുത്തിയിട്ടുണ്ട്. യുഎഇ സുപ്രീം കൌൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ നിർദേശപ്രകാരം 2017ൽ ആണ് ടൂർണമെന്റ് തുടങ്ങിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com