ADVERTISEMENT

ദോഹ ∙ 2022 ഫിഫ ലോകകപ്പിൽ ഉന്നത സുരക്ഷ ഉറപ്പാക്കാൻ ലക്ഷ്യമിട്ട് പുതിയ ഇന്റർനാഷനൽ പൊലീസ് കോഓർഡിനേഷൻ സെന്റർ (ഐപിസിസി) തുറന്നു. ആഭ്യന്തര മന്ത്രാലയമാണ് ഐപിസിസി സെന്റർ തുറന്നത്. ലോകകപ്പ് സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിയുടെ സുരക്ഷാ കമ്മിറ്റിയുടെ മേൽനോട്ടത്തിലുള്ള അത്യാധുനിക പ്രവർത്തനങ്ങളാണുള്ളത്.

വൻകിട ഇവന്റുകളിൽ മികച്ച സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ സാങ്കേതിക വിദ്യകളും അടിസ്ഥാന സൗകര്യ വികസനങ്ങളുമാണ് സെന്ററിന്റെ പ്രത്യേകത. ദോഹയിൽ തുടരുന്ന ഫിഫ ക്ലബ് ലോകകപ്പിൽ സുരക്ഷ ഉറപ്പാക്കിയാണ് സെന്ററിന്റെ പ്രവർത്തന തുടക്കം.

ക്ലബ്ബിൽ പങ്കെടുക്കുന്ന രാജ്യങ്ങളിൽ നിന്നുള്ള പൊലീസ് സേനകളും ഖത്തരി പൊലീസ് ഓഫിസർമാരും ചേർന്നാണു ഫിഫ ക്ലബ് മത്സരങ്ങളുടെ സുരക്ഷ ഉറപ്പാക്കിയിരിക്കുന്നത്. ഇന്റർപോളുമായി സഹകരിച്ചാണ് പ്രവർത്തനം. വിദഗ്ധ പരിശീലനവും യോഗ്യതയുമുള്ള യുവ കേഡർമാരാണ് കേന്ദ്രത്തിലുള്ളതെന്ന് സെന്റർ അസി.കമാൻഡർ ഫസ്റ്റ്.ലെഫ.ഹമദ് അൽ നാസർ പറഞ്ഞു.

ഐപിസിസിയുടെ പ്രവർത്തനങ്ങൾ

ഗാലറി, ഫാൻ സോൺ എന്നിവിടങ്ങളിൽ നേരിട്ടുള്ള സാന്നിധ്യം വഴിയൊ സർവൈലൻസ് ക്യാമറയിലൂടെയൊ നിരീക്ഷിക്കുന്ന വിവരങ്ങളും മറ്റും ഐപിസിസിയിലെ പ്രവർത്തന മുറിയിലേക്ക് കൈമാറും. കായിക മേധാവികളുമായി ആശയവിനിമയം നടത്തി ആവശ്യമെങ്കിൽ ഉചിതമായ നടപടികൾ എടുക്കും. ലോജിസ്റ്റിക് സപ്പോർട്ട്, ഇന്റർപോൾ, ഇൻഫർമേഷൻ, ടെക്നിക്കൽ സപോർട് എന്നീ യൂണിറ്റുകളാണുള്ളത്. കൂടാതെ സാങ്കേതിക ഉപകരണങ്ങളും താലാ പ്രോഗ്രാമുമാണ് സെന്ററിലുള്ളത്.

ക്ലബ്ബിൽ പങ്കെടുക്കുന്ന രാജ്യങ്ങളിൽ നിന്നുള്ള 12 ഓഫിസർമാർ തങ്ങളുടെ രാജ്യത്തെ സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകൾ നിരീക്ഷിക്കും. കുഴപ്പക്കാരായ ആരാധകരെക്കുറിച്ച് ഓഫിസർമാരുടെ പക്കൽ വിവരങ്ങളുണ്ട്. വിമാനത്താവളത്തിലെ ഡേറ്റാബേസ് കൂടാതെ മന്ത്രാലയം നൽകുന്ന വിവരങ്ങളും ഇതിൽ ഉൾപ്പെടുന്നു. ഫാൻ സോണിൽ ചെറു പ്രവർത്തനമുറിയുണ്ട്. ടിക്കറ്റില്ലാതെ കയറുന്ന ആരാധകരെ നിരീക്ഷിക്കാനാണിത്. വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഒട്ടേറെ ലെയ്‌സൺ ഓഫിസർമാരും സെന്ററിനോട് സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com