ADVERTISEMENT

ദോഹ∙ ദോഹയില്‍ പുരോഗമിക്കുന്ന യുഎസ് - താലിബാന്‍ അഫ്ഗാന്‍ സമാധാന ചര്‍ച്ച പുരോഗതിയിലേക്ക്. രണ്ടാഴ്ചക്കുള്ളില്‍ സമാധാന കരാര്‍ ഒപ്പിട്ടേക്കുമെന്ന് താലിബാന്‍    വക്താവ് സുഹെയ്ല്‍ ഷഹീന്‍ വ്യക്തമാക്കിയതായി അറിയാന ന്യൂസ് ആണ് റിപ്പോര്‍ട്ട് ചെയ്തത്. 2 മാസങ്ങള്‍ക്ക് ശേഷം ഡിസംബര്‍ 7 മുതല്‍ക്കാണ് ദോഹയില്‍ മധ്യസ്ഥ ചര്‍ച്ച പുനരാരംഭിച്ചത്.

23 വിദേശ മന്ത്രിമാരുടെയും രാജ്യാന്തര സംഘടനകളുടെയും സാന്നിധ്യത്താലാകും കരാര്‍ ഒപ്പുവയ്ക്കലെന്നും ഷാഹീന്‍ പറഞ്ഞു. കരാര്‍ ഒപ്പിട്ടാൽ‍ യുഎസ് സേന അഫ്ഗാനിൽ‍ നിന്ന് പിന്‍മാറും. ആഭ്യന്തര പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തുടര്‍ന്ന് ഇന്‍ട്രാ-അഫ്ഗാന്‍ സംവാദവും നടക്കും. അതേസമയം യുഎസും താലിബാനും തമ്മിലുള്ള വെടിനിര്‍ത്തല്‍ കൊണ്ട് താലിബാനും അഫ്ഗാന്‍ സര്‍ക്കാരുമായുള്ള വെടിനിര്‍ത്തല്‍ എന്നതല്ല അർഥമാക്കുന്നതെന്നും താലിബാന്‍ വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com