ADVERTISEMENT

കുവൈത്ത് സിറ്റി ∙ കേരള അസോസിയേഷന്റെ കണിയാപുരം രാമചന്ദ്രൻ സ്മാരക  ഹ്രസ്വ ചലച്ചിത്രോത്സവത്തിൽ മിഥുൻ ചന്ദ്രൻ സംവിധാനം ചെയ്ത `ഭൂമി` മികച്ച ചിത്രം. ഷരീഫ് താമരശ്ശേരിയുടെ `വേൽ വിൽ വി ഗോ` ആണ് മികച്ച പ്രവാസി ചിത്രം. രതീഷ് ഗോപിയുടെ `ചാരു` പ്രേക്ഷകർ തിരഞ്ഞെടുത്ത മികച്ച ചിത്രം.

അഭിരാം അനൂപിന്റെ `എക്സ്പക്ടവിറ്റ`യാണ് കുട്ടികളുടെ മികച്ച ചിത്രം. മികച്ച സംവിധായകൻ: മുഹമ്മദ് സ്വാലിഹ് (ചിത്രം-ഡെസ്റ്റിനേഷൻ). മികച്ച നടൻ: ജോജോ ജോർജ് (വെടക്ക് യന്ത്രം), നടി: സ്മിത ജ്യോതിഷ് (മിഴി നനയുമ്പോൾ), ബാലതാരങ്ങൾ: ഡാവിഞ്ചി (കൂട്ട്), മാളവിക സുനിൽ കുമാർ (മാരിപോസ), അവന്തിക അനൂപ് (എക്സ്പെക്ടവിറ്റ). മികച്ച രചന: പ്രശാന്ത് രാധാകൃഷ്ണൻ (ബ്ലാക് ബലൂൺ), സിനിമോട്ടൊഗ്രാഫർ: അരുൾ കെ. സോമസുന്ദരം (സാവന്നയിലെ മഴപ്പച്ചകൾ), എഡിറ്റർ: സുമിത് കാഞ്ഞിലാൽ (ഭൂമി), സൗണ്ട് എൻ‌ജിനീയർ: പഥിക് ശങ്കർ (ഭൂമി). ഫിലിം വിഭാഗത്തിൽ കൂട്ട് (അൻസാരി കരൂപടന്ന), എഡിറ്റർ വിഭാഗത്തിൽ ധനേഷ് തെക്കേമാലി (ഉപ്പളം) സംവിധായക വിഭാഗത്തിൽ നിസാർ ഇബ്രാഹിം (6ടീൻ), അഭിനയത്തിൽ അരുൺ നാഗമണ്ഡലം (നോട്ട, സോൾ ഓഫ് ലവ്) എന്നിവർ ജൂറിയുടെ പ്രത്യേക പരാമർശത്തിന് അർഹമായി.

ചലച്ചിത്ര മേള സിനിമാ പ്രവർത്തകൻ ടി.കൃഷ്ണനുണ്ണി ഉദ്ഘാടനം ചെയ്‌തു. കേരള അസോസിയേഷൻ പ്രസിഡന്റ് ഷാഹിൻ ചിറയിൻ‌കീഴ് അധ്യക്ഷത വഹിച്ചു. പ്രവീൺ നന്തിലത്ത്, വിനോദ് വി വാലുപറമ്പിൽ. ബേബി ഔസേഫ്. യാസിർ പതിയിൽ, മഞ്ജു മോഹൻ, ശ്രീം‌ലാൽ മുരളി,ഉണ്ണി താമരാൽ എന്നിവർ പ്രസംഗിച്ചു. ടി.കൃഷ്ണനുണ്ണി, സി.എസ്.വെങ്കിടേശ്വരൻ, സജീവൻ അന്തിക്കാട് എന്നിവർ ആയിരുന്നു ജൂറി അംഗങ്ങൾ. പൗരത്വ നിയമത്തിനെതിരെ ഇന്ത്യയിൽ നടക്കുന്ന പ്രക്ഷോഭത്തിന് ചലച്ചിത്രമേള ഐക്യദാർഢ്യം പ്രഖ്യാപിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com