കുവൈത്ത് സിറ്റി ∙ കുവൈത്തിൽ ഗാർഹിക തൊഴിൽ തേടിയെത്തുന്നവരിൽ അറബ് വംശജർ വളരെ കുറവ്. വിലക്കൊന്നുമില്ലെങ്കിലും അറബ് വംശജർ പരമ്പരാഗതമായി ഗാർഹിക തൊഴിൽ ഏറ്റെടുക്കാറില്ല എന്നതാണ് കാരണമെന്ന് ഈ മേഖലയിൽ പ്രവർത്തിക്കുന്ന റിക്രൂട്ടിങ് അധികൃതർ പറയുന്നു.
ഇന്ത്യ, ബംഗ്ലദേശ്, ഫിലിപ്പീൻസ് എന്നിവിടങ്ങളിൽനിന്നുള്ളവരാണ് ഗാർഹിക തൊഴിലാളികളിൽ ഏറെയും. ആഫ്രിക്കൻ രാജ്യങ്ങളിൽനിന്നുള്ളവരുടെ എണ്ണം കുറയുന്നുണ്ട്.
ചില രാജ്യങ്ങൾ കുവൈത്തിലെ നിയമ വ്യവസ്ഥയുമായി പൊരുത്തപ്പെടാത്തതും ചിലയിടങ്ങളിൽനിന്നുള്ളവർ ‘പ്രശ്നക്കാരാണ്’ എന്ന സ്വദേശികളുടെ മനോഗതവുമാണ് കാരണം.
വടക്കെ അമേരിക്കൻ രാജ്യങ്ങളിൽനിന്ന് കുവൈത്തിൽ ഗാർഹിക തൊഴിൽ വീസയിൽ ആരും ഇല്ല. ഓസ്ട്രേലിയൻ- പസഫിക് മേഖലയിൽ നിന്ന് ഒരാൾ മാത്രമുണ്ട്.