ADVERTISEMENT

ദോഹ∙ പോയ വർഷത്തിലെ ഖത്തറിന്റെ വികസന നേട്ടങ്ങൾ പ്രവാസികളുടെ ജീവിതത്തിൽ വരുത്തിയ ഗുണപരമായ മാറ്റങ്ങളെന്തെന്ന് ചോദിച്ചാൽ മികച്ച യാത്രാ സൗകര്യമെന്നാണ് ഏകസ്വരത്തിലുള്ള മറുപടി. ഖത്തറിന്റെ വികസന നേട്ടങ്ങളിൽ 2020ലും പങ്കാളികളാകാൻ കഴിയുമെന്നതിന്റെ ആത്മവിശ്വാസത്തിലാണ് ഓരോ പ്രവാസികളും.

സാധാരണക്കാരന്റെ യാത്രാശൈലി പോലും ഹൈടെക് ആക്കി മാറ്റി ഗതാഗത വിപ്ലവം സൃഷ്ടിച്ച് പ്രവാസി മനസ്സുകളിൽ ഇടം നേടിയ പൊതു ഗതാഗത സംവിധാനമാണ് ദോഹ മെട്രോ. പുതിയ യാത്രാ സൗകര്യങ്ങൾ 'പോസിറ്റീവ് എനർജി' യാണ് നൽകുന്നതെന്നും പ്രവാസി മലയാളികൾ പറയുന്നു. അടിസ്ഥാന സൗകര്യ വികസനങ്ങളുടെ ഭാഗമായുള്ള യാത്രാ സൗകര്യങ്ങൾ മാത്രമല്ല വീസ നടപടികൾ, തൊഴിൽ പരിഷ്‌കരണങ്ങൾ, മികച്ച ആരോഗ്യ പരിചരണ സേവനങ്ങൾ എന്നിവയും പ്രവാസികളുടെ ജീവിതത്തിൽ പ്രകാശം പരത്തുന്നവയാണ്.

2022 ലോകകപ്പിലേക്കുള്ള ചുവടുവയ്പിന്റെ ഭാഗമായി നടക്കുന്ന റോഡ്, ആശുപത്രി, വിമാനത്താവളം തുടങ്ങിയ അടിസ്ഥാന സൗകര്യ വികസനങ്ങൾ 27 ലക്ഷത്തോളം വരുന്ന ജനങ്ങൾക്കും 2020 ലും പുതു പ്രതീക്ഷകളാണ് നൽകുന്നത്.സാധാരണക്കാരന്റെ യാത്രാശൈലി പോലും ഹൈടെക് ആക്കി മാറ്റി ഗതാഗത വിപ്ലവം സൃഷ്ടിച്ച് പ്രവാസി മനസ്സുകളിൽ ഇടം നേടിയ പൊതു ഗതാഗത സംവിധാനമാണ് ദോഹ മെട്രോ. പുതിയ യാത്രാ സൗകര്യങ്ങൾ 'പോസിറ്റീവ് എനർജി' യാണ് നൽകുന്നതെന്നും പ്രവാസി മലയാളികൾ പറയുന്നു.

qrc12



യാത്ര സുരക്ഷിതം

2019 ദോഹയിലെ പ്രവാസ ജീവിതത്തിൽ നൽകിയ മാറ്റങ്ങളിൽ വലുത് യാത്രാ സൗകര്യം തന്നെയാണ്. ഹെന്ന ഡിസൈനർ കൂടിയായതിനാൽ ഖത്തറിന്റെ വിവിധഭാഗങ്ങളിലായി വീടുകൾ, കോളജുകൾ, സ്‌കൂളുകൾ എന്നിവിടങ്ങളിലെല്ലാം യാത്ര ചെയ്യേണ്ടി വരാറുണ്ട്. ടാക്‌സിയിൽ യാത്ര ചെയ്യുമ്പോൾ പലപ്പോഴും സാമ്പത്തികം, സുരക്ഷ എന്നിവ സംബന്ധിച്ച് വേവലാതിപ്പെടാറുണ്ട്.് പക്ഷേ, ദോഹ മെട്രോയുടെ വരവ് യാത്രകൾ സുരക്ഷിതമാക്കി. മാത്രമല്ല ഗതാഗത കുരുക്കിൽപ്പെടാതെ ചുരുങ്ങിയ സമയത്തിനുള്ളിൽ ചെറിയ നിരക്കിൽ പോയിവരാൻ സാധിക്കുന്നുണ്ട് എന്നത് വലിയ ആശ്വാസമാണ്-അമൽ ഫെർമിസ്, അധ്യാപിക, ദോഹ അക്കാദമി,

ഊർജം പകരുന്ന വികസനങ്ങൾ

പ്രവാസി ജീവിതത്തിലും ഊർജം പകരുന്ന വികസനങ്ങളാണ് സർക്കാർ നടത്തുന്നത്. പ്രത്യേകിച്ചും മരങ്ങൾ നട്ടുവളർത്തി തണലേകി നഗരസൗന്ദര്യത്തിന്റെ അതിമനോഹാരിതയിലേക്ക് രാജ്യം കുതിക്കുമ്പോൾ പ്രവാസികൾക്കും ഗുണം തന്നെയാണ്. നഗരത്തിന് പുറത്തെ വലിയ റോഡുകളും പാലങ്ങളും അതിനോട് ചേർന്നുള്ള നടപ്പാതകളും പൂന്തോട്ടങ്ങളുമെല്ലാം ആരോഗ്യകരമായ ജീവിതശൈലിയെയാണ് പ്രോത്സാഹിപ്പിക്കുന്നത്. പ്രവാസികളുടെ ജീവിതനിലവാരവും ഉയർത്തി, പ്രായഭേദമെന്യേ രാജ്യത്തുടനീളം നിഷ്പ്രയാസം സഞ്ചരിക്കാൻ വഴിയൊരുക്കി ദോഹ മെട്രോ എത്തിയത്. പൊതുഗതാഗതം രാജ്യത്തിന്റെ വളർച്ചയെ ശക്തിപ്പെടുത്തുന്നതിനൊപ്പം അന്തരീക്ഷ മലിനീകരണം കുറയ്ക്കാനും ഇടയാക്കുന്നുണ്ട്- സബീന അബ്ദുൽ അസീസ് തൃശൂർ വടൂക്കര സ്വദേശി കലാ,സാംസ്‌കാരിക പ്രവർത്തക

സ്വതന്ത്ര സഞ്ചാരം സാധ്യമായി

പൊതുഗതാഗത മേഖലയിൽ റെയിൽ, റോഡ് ഉൾപ്പെടെയുളള രംഗങ്ങളിൽ ദോഹയുടെ ചരിത്രത്തിലെ ഏറ്റവും വലിയ മാറ്റങ്ങൾക്കാണ് 2019 സാക്ഷ്യം വഹിച്ചത്. പുത്തൻ യാത്രാ സൗകര്യങ്ങൾ കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് സുരക്ഷിത, സ്വതന്ത്ര സഞ്ചാരത്തിന് സാധ്യമാക്കി. മെട്രോയിലൂടെ സ്‌കൂൾ, ഓഫിസ് പൊതു വായനശാലകൾ, മ്യൂസിയങ്ങൾ, പാർക്കുകൾ എന്നിവിടങ്ങളിലേക്ക് വേഗമെത്താമെന്നത് യാത്ര ആസ്വാദ്യവുമായി. ഹൈവേകളും പാലങ്ങളും തുറന്നത് വക്ര, അൽഖോർ പോലുള്ള ചെറു നഗരങ്ങളിൽ നിന്ന് ദോഹയിലേക്കുള്ള യാത്രയും എളുപ്പമാക്കിയെന്ന് മാത്രമല്ല ജനങ്ങളുടെ ജീവിത നിലവാരം ഉയർത്താനും കഴിഞ്ഞിട്ടുണ്ട്- സിതാര മനോജ്, സ്‌പെഷ്യൽ എജ്യുക്കേറ്റർ കോഴിക്കോട് സ്വദേശിനി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com