ADVERTISEMENT

ദോഹ∙ 2022 ലെ കാൽപന്തുകളിയുടെ ലോക മാമാങ്കത്തിന് ആവേശം പകർന്ന് സ്റ്റേഡിയം നിർമാണങ്ങൾ അതിവേഗ പാതയിൽ. നിർമാണം പൂർത്തിയായ എജ്യുക്കേഷൻ സിറ്റി സ്റ്റേഡിയം ഈ വർഷം ആദ്യ പാദം തുറക്കും. മരുഭൂമിയിലെ വജ്രമെന്നറിയപ്പെടുന്ന എജ്യുക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ 40,000 കാണികൾക്ക് ഇരിക്കാം. പരമ്പരാഗത അറബ് കൂടാരത്തിന്റെ മാതൃകയിലുള്ള അൽഖോറിലെ അൽ ബയാത്തും ഈ വർഷം തുറന്നേക്കും.

60,000 പേർക്ക് ഇരിക്കാവുന്ന ലോകകപ്പ് സെമി ഫൈനൽ വരെയുള്ള മത്സരങ്ങൾ നടക്കുന്ന സ്റ്റേഡിയത്തിന്റെ നിർമാണം പൂർത്തിയായെങ്കിലും സ്‌കൈബോക്‌സുകൾ, എക്‌സിക്യുട്ടീവ് ലോഞ്ചുകൾ എന്നിവയുടെ ഇന്റീരിയർ ജോലികളും സ്‌റ്റേഡിയത്തിന് പുറത്തെ പൂന്തോട്ട നിർമാണവും റോഡ്, കാർ പാർക്കിങ് സൗകര്യങ്ങളും പുരോഗമിക്കുകയാണ്. 40,000 പേർക്ക് ഇരിക്കാവുന്ന, ക്വാർട്ടർ ഫൈനൽ വരെ നടക്കുന്ന അൽ റയ്യാൻ സ്റ്റേഡിയവും ഏകദേശം പൂർത്തിയായി . മേൽക്കൂര സ്ഥാപിക്കൽ ജോലികളാണ് പുരോഗമിക്കുന്നത്. ലോകകപ്പിന്റെ ഉദ്ഘാടന, ഫൈനൽ മത്സര വേദിയായ ലുസെയ്ൽ സ്റ്റേഡിയം നിർമാണവും അതിവേഗത്തിലാണ്. കേബിൾ നെറ്റ് റൂഫ് ഇൻസ്റ്റലേഷനുള്ള തയാറെടുപ്പുകളാണ് നടക്കുന്നത്.

ഷിപ്പിങ് കണ്ടെയ്‌നർ കൊണ്ട് നിർമിക്കുന്ന , പുനരുപയോഗിക്കാൻ കഴിയുന്ന റാസ് ബു അബൗദ് സ്റ്റേഡിയത്തിന്റെ അടിത്തറ നിർമാണങ്ങളും പുരോഗതിയിലാണ്. മുപ്പതോളം കണ്ടെയ്‌നറുകൾ സ്ഥാപിച്ചു. സ്റ്റീൽ ഘടനയുടെ 25 % പൂർത്തിയായി. മലിനജല ശൃംഖല ജോലികൾ 50 ശതമാനത്തിലേറെ പൂർത്തിയായി. 40,000 പേർക്ക് ഇരിക്കാം. അറബ് തലപ്പാവായ ഗാഫിയയുടെ മാതൃകയിലുള്ള അൽ തുമാമ സ്റ്റേഡിയത്തിൽ 40,000 പേർക്ക് ഇരിക്കാം. ഡിസൈൻ മാതൃകയിലേക്ക് സ്റ്റേഡിയം നിർമാണം എത്തികഴിഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com