ADVERTISEMENT

ദുബായ് ∙ആർടിഎ( ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി) ടാക്സി ബുക്കിങ് സേവനം 15 മുതൽ ഹലായിലേക്ക് മാറും. ടാക്സി  ബുക്കിങ് സേവനം  മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഹലാ  ടാക്സിയിലേക്ക് ആർടിഎ മാറുന്നതെന്ന് അധികൃതർ വ്യക്തമാക്കി. ഓഗസ്റ്റ് 29 മുതൽ തന്നെ ഹലായിലേക്ക് മാറാനുള്ള നടപടികൾ ആർടിഎ ആരംഭിച്ചിരുന്നു. ഇതുവരെ 20 ലക്ഷം ട്രിപ്പുകളും ഹലാ ടാക്സിയിൽ ബുക്കു ചെയ്തതായി  അധികൃതർ വ്യക്തമാക്കി.
 
ഹലാ ടാക്സിയുടെ പ്രത്യേകതകൾ

dubai-taxi

∙ ബുക്കു ചെയ്താൽ പത്തു സെക്കൻഡിനുള്ളിൽ ടാക്സി എത്തുമെന്നുള്ള ഉറപ്പ് ലഭിക്കും.

∙ വെറും 3.5 മിനിറ്റിനുള്ളിൽ ടാക്സി നിങ്ങളുടെ അടുത്തെത്തും. മുൻപ് ഇതിന് പത്ത്, പന്ത്രണ്ട് മിനിറ്റ് വേണ്ടിയിരുന്നു. കരീം ആപ്പ് വഴി ടാക്സിക്കൂലി കാണാനാകും.
 
∙ ഡ്രൈവറെക്കുറിച്ചുള്ള വിവരങ്ങളും അറിയാം.
 
∙ ടാക്സി എത്തുന്നതുമെല്ലാം നിങ്ങൾക്ക് കാണാൻ കഴിയും. ഉപഭോക്താവിന് ടാക്സി സേവനത്തിന് മാർക്കിടാനാകും. കരിം ആപ്പിലേക്ക് ക്രെഡിറ്റ് കാർഡ് ലിങ്ക് ചെയ്ത് പണം അടയ്ക്കാനുമാകും.
 
∙ ഒരോ യാത്രയ്ക്കും കരീം ലോയൽറ്റി പോയിന്റുകൾ ലഭിക്കും.

ടാക്സി ബുക്ക് ചെയ്യാൻ

ഹലാ ടാക്സി ബുക്കു ചെയ്യാൻ ഫോണിൽ കരീം ആപ്പ് ഡൗൺലോഡ് ചെയ്യണം. അതിൽ  അക്കൗണ്ട് തുറക്കാനും എളുപ്പമാണ്. ആപ്പിൽ തെളിയുന്ന സർവീസ് വിവരത്തിലെ ഹലാ എന്നത് ക്ലിക്ക് ചെയ്യണം. എവിടെ നിന്നാണോ കയറാൻ ഉദ്ദേശിക്കുന്നത് അവിടം ടൈപ്പു ചെയ്തു നൽകുകയോ, ലിസ്റ്റിലെ സ്ഥലം തിരഞ്ഞെടുക്കുകയോ വേണം. ഇറങ്ങാൻ ഉദ്ദേശിക്കുന്ന സ്ഥലവും ഇതുപോലെ നൽകണം. പണം നൽകാനുദ്ദേശിക്കുന്ന രീതിയും നൽകുക. എസ്എംഎസ് വഴി ബുക്കിങ് വിവരങ്ങളും ഡ്രൈവറുടെ വിവരങ്ങളുമെല്ലാം 10  സെക്കൻഡിനുള്ളിൽ കിട്ടും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com