ADVERTISEMENT

ദോഹ ∙ ബനാന ദ്വീപിൽ പവിഴപ്പുറ്റുകൾക്കായി  കൃത്രിമ തിട്ട സ്ഥാപിക്കൽ പൂർത്തിയായി. ഖത്തർ ഗ്യാസാണ് നഗരസഭ പരിസ്ഥിതി മന്ത്രാലയത്തിന്റെ സഹകരണത്തോടെ പവിഴപ്പുറ്റുകൾക്കായി കൃത്രിമ തിട്ട സ്ഥാപിച്ചത്. രാജ്യത്തിന്റെ സമ്പന്നമായ ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനാണ് പവിഴപ്പുറ്റുകളുടെ തിട്ട സ്ഥാപിച്ചത്.

വിവിധ സമുദ്ര പ്രദേശങ്ങളിലെ വ്യത്യസ്ത സമുദ്ര പരിസ്ഥിതി വിലയിരുത്തിയ ശേഷമാണ് ബനാന ദ്വീപ് തിരഞ്ഞെടുത്തത്. സ്വാഭാവിക ഖത്തരി സമുദ്ര പരിസ്ഥിതിയുടെ തനിമ ഉറപ്പാക്കുന്നതിന് വിശദപഠനം നടത്തിയ ശേഷമാണ് കൃത്രിമ തിട്ടയുടെ രൂപരേഖ തയാറാക്കിയത്. മന്ത്രാലയത്തിന്റെ മാർഗനിർദേശ പ്രകാരം പരിസ്ഥിതി സൗഹൃദ സാമഗ്രികൾ ഉപയോഗിച്ചാണ്  തിട്ട സ്ഥാപിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com