ADVERTISEMENT

ദോഹ ∙ രാജ്യത്ത് ശക്തമായ കാറ്റും തണുപ്പും തുടരുന്നു. ഇന്നും ചിലയിടങ്ങളിൽ ശക്തമായ കാറ്റിനും ഇടിയോടു കൂടിയ മഴയ്ക്കും സാധ്യത. പകൽ തണുത്ത കാലാവസ്ഥ തുടരും. ചിലയിടങ്ങളിൽ പൊടിക്കാറ്റിന് സാധ്യതയുണ്ട്. രാത്രിയിൽ തണുപ്പ് കനക്കും. വടക്ക് പടിഞ്ഞാറൻ കാറ്റിന്റെ വേഗം മണിക്കൂറിൽ 30 നോട്ടിക് മൈലാണ്.  തിരമാല ചില സമയങ്ങളിൽ പത്ത് അടി വരെ ഉയർന്നേക്കും.

ഇന്നലെ പകൽ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില തുരായ്‌നയിലാണ്. 14 ഡിഗ്രി സെൽഷ്യസ്. രണ്ട് ദിവസമായി തുടരുന്ന ശക്തമായ കാറ്റിനൊപ്പം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇടിയോടു കൂടിയ കനത്ത മഴയും പെയ്തിരുന്നു. കനത്ത കാറ്റും മഴയും തുടരുന്നതിനാൽ രാജ്യത്തുടനീളം റോഡുകൾ വൃത്തിയാക്കുന്നതിന്റെ തിരക്കിലാണ് നഗരസഭകളിലെ ശുചീകരണ വിഭാഗം. കെട്ടിനിൽക്കുന്ന മഴവെള്ളം വലിയ പമ്പ് ഉപയോഗിച്ച് വറ്റിക്കുന്നതും പുരോഗമിക്കുകയാണ്.

ഇന്നലെ രേഖപ്പെടുത്തിയ കുറഞ്ഞ താപനില

∙ തുരായ്‌ന- 14 ഡിഗ്രി സെൽഷ്യസ്

∙ മുകേയിൻസ്, അബു സമ്ര, ജുമൈലിയ, കരാന-15

∙ അൽഖോർ, മിസൈദ്, ഗുവെയ്‌രിന, ദുഖാൻ, ഉംബാബ്-16

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com