ADVERTISEMENT

അബുദാബി ∙ അബുദാബിയിൽ നിയമലംഘകരായ ഡ്രൈവർമാരെ പിടികൂടാനുള്ള സ്മാർട് ക്യാമറകൾ നാളെ പ്രവർത്തനമാരംഭിക്കും. മുന്നിലുള്ള വാഹനങ്ങളുമായി സുരക്ഷിത അകലം പാലിക്കാതിരിക്കുന്നവരാണ് പ്രധാനമായും കുടുങ്ങുക. 

മുന്നിൽപോകുന്ന വാഹനത്തിന്റെ തൊട്ടുപിന്നിലെത്തി ലൈറ്റടിച്ച് അക്ഷമ കാട്ടുക, ലെയ്ൻ വെട്ടിച്ചു കയറുക എന്നിവയ്ക്കെല്ലാം പിടിവീഴും. 400 ദിർഹം പിഴയും ലൈസൻസിൽ ബ്ലാക് പോയിന്റുമാണ് ശിക്ഷ.

കഴിഞ്ഞ 2 വർഷങ്ങളിലുണ്ടായ അപകടങ്ങളിലേറെയും വാഹനങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കാതിരുന്നതുകൊണ്ടാണെന്ന് പൊലീസ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com