ADVERTISEMENT

ദോഹ∙ പ്രവാസികളുടെ വരവും പോക്കും താമസവും സംബന്ധിച്ച 2015 ലെ 21-ാം നമ്പർ നിയമത്തിലെ ഏതാനും വ്യവസ്ഥകൾ ഭേദഗതി ചെയ്തുകൊണ്ടുള്ള കരടു നിയമം ശൂറ കൗൺസിൽ ചർച്ച ചെയ്തു.

കൂടുതൽ വിശദമായ പഠനത്തിനായികൗൺസിലിന്റെ ആഭ്യന്തര-ബാഹ്യ കാര്യകമ്മിറ്റിക്ക് കൈമാറി. സ്പീക്കർ അഹമ്മദ് ബിൻ അബ്ദുല്ല ബിൻ സഈദ് അൽ മഹ്മൂദിന്റെ അധ്യക്ഷതയിലായിരുന്നു യോഗം. ശൂറയുടെ ശുപാർശ പ്രകാരം രാജ്യത്തെ ഗതാഗത അപകടങ്ങൾ കുറയ്ക്കാൻ ലക്ഷ്യമിട്ടുള്ള മന്ത്രിസഭയുടെ തീരുമാനങ്ങളും കൗൺസിൽ ചർച്ച ചെയ്തു. 

കൗൺസിൽ തീരുമാനപ്രകാരം ആഭ്യന്തര മന്ത്രാലയം, ദേശീയ ടൂറിസം കൗൺസിൽ, ഗതാഗത വാർത്താവിനിമയ മന്ത്രാലയം, പൊതുമരാമത്ത് വകുപ്പ്, ഖത്തർ പെട്രോളിയം എന്നിവ ഉൾപ്പെട്ട കമ്മിറ്റി രൂപീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. അപകടങ്ങൾ വർധിക്കുന്ന സീലൈൻ മേഖലയിൽ സമഗ്രമായ ഗതാഗത പദ്ധതിയാണ് കമ്മിറ്റി തയാറാക്കുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com