ADVERTISEMENT

ദോഹ∙. പ്രവാസി ഇന്ത്യക്കാർക്കായുള്ള ഇന്ത്യൻ കമ്യൂണിറ്റി ബെനവലന്റ് ഫോറത്തിന്റെ (ഐസിബിഎഫ്) ലൈഫ് ഇൻഷുറൻസ് പദ്ധതിയിൽ കോട്ടയം ജില്ലാ പ്രവാസി കൂട്ടായ്മയായ കൊടാക്ക അംഗങ്ങളും. 

കൊടാക്ക വാർഷിക സമ്മേളനത്തിൽ ഇൻഷുറൻസ് ക്യാംപെയ്‌ന് തുടക്കമിട്ടു. പ്രസിഡന്റ് ജയിംസ് ജോർജ് ഐസിബിഎഫ് പ്രസിഡന്റ് പി.എൻ. ബാബുരാജിന് നൽകി ഉദ്ഘാടനം ചെയ്തു. വാർഷിക സമ്മേളനം ഐ സി സി പ്രസിഡന്റ് എ.പി. മണികണ്ഠൻ ഉദ്ഘാടനം ചെയ്തു.  

പുതിയ ഭാരവാഹികളായി പ്രസിഡന്റ് ജോർജ് ജോസഫ് (റോയി), സെക്രട്ടറി റഷീദ് അഹമ്മദ്, ട്രഷറർ  അബ്ദുൽ കരിം ലബ്ബ എന്നിവരെ തിരഞ്ഞെടുത്തു. ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികൾക്ക് ഉപഹാരം നൽകി. .

ഇന്ത്യൻ ബിസിനസ് ഫോറം പ്രസിഡന്റ് ജെന്നി,ഐ സി ബി എഫ്  അംഗം ജൂട്ടാസ് പോൾ,ഐ സി സി വൈസ് പ്രസിഡന്റ് വിനോദ് കുമാർ, ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മറ്റി അംഗം വാഴൂർ ശാന്തമ്മ, കൊടാക്ക രക്ഷാധികാരി ജോപ്പച്ചൻ തെക്കേക്കൂറ്റ്, ഉപദേശക സമിതി ചെയർമാൻ എം.എസ് അബ്ദുൽ റസാക്ക്, മുഹമ്മദ് സിയാദ് എന്നിവർ പ്രസംഗിച്ചു. 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com