ADVERTISEMENT

ദോഹ∙ ഭിന്നശേഷിക്കാർക്കായി ആഭ്യന്തര മന്ത്രാലയം പ്രഥമ സുരക്ഷാ പ്രദർശനം ആരംഭിച്ചു.   സ്‌കൗട്ട് ആൻഡ് ഗൈഡ് അസോസിയേഷൻ ആസ്ഥാനത്ത് ‘സമാധാനത്തിന്റെ ദൂതർ’ ‌എന്ന പേരിലാണു പരിപാടി. രാജ്യത്തെ വിവിധ സ്ഥാപനങ്ങളിൽ ജോലിയിൽ പ്രവേശിക്കാൻ ഭിന്നശേഷിക്കാരെ പ്രാപ്തരാക്കുകയും അവർക്കാവശ്യമായ പരീശീലനം നൽകുകയുമാണ് ലക്ഷ്യം. 

തീരദേശ അതിർത്തി സുരക്ഷ, ഗതാഗതം, സിവിൽ ഡിഫൻസ്, അൽ ഫസ, പ്രതിരോധ സുരക്ഷാ വകുപ്പ്, ജുവനൈൽ പൊലിസ് തുടങ്ങി മന്ത്രാലയത്തിലെ 13 വകുപ്പുകളാണു പങ്കെടുക്കുന്നത്. സ്‌കൗട്ട് ആൻഡ് ഗൈഡ് അസോസിയേഷൻ ഓഫ് ഖത്തറിന്റെ സഹകരണത്തിൽ നടത്തുന്ന  മേള 16നു സമാപിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com