ദുബായ്∙ ഭക്ഷണപ്രിയർക്ക് ആഹ്ലാദമേകി ദുബായ് ഫുഡ് ഫെസ്റ്റ് അടുത്തമാസം 26 മുതൽ. മാർച്ച് 14 വരെ 18 ദിവസം നീളുന്ന ഭക്ഷണമേള അക്ഷരാർഥത്തിൽ ദുബായിയെ ലോകത്തിന്റെ ഭക്ഷണ തലസ്ഥാനമാക്കും.
ദുബായ് ഫെസ്റ്റിവൽസ് ആൻഡ് റീടെയ്ൽ എസ്റ്റാബ്ലിഷ്മെന്റ്(ഡിഎഫ്ആർഇ) നടത്തുന്ന മേളയിൽ ദുബായ് റസ്റ്ററന്റ് വീക്ക്, ബീച്ച് കന്റീൻ, ഹിഡൻ ജെംസ്, ഫുഡി എക്സ്പീരിയൻസ് തുടങ്ങിയ വിവിധ പരിപാടികളും നടക്കും. മേളയുമായി ബന്ധപ്പെട്ട പരിപാടികൾ ഇനി നഗരത്തിലെ മാളുകളിലും റസ്റ്ററന്റുകളിലും, ഹൈപ്പർമാർക്കറ്റുകളിലുമെല്ലാം അരങ്ങേറും.