ADVERTISEMENT

അബുദാബി∙ എക്സ്പോ 2020യിൽ പങ്കെടുക്കാൻ എത്തുന്ന ഇന്ത്യക്കാർക്ക് സൗജന്യ വീസ നൽകാൻ യുഎഇ സന്നദ്ധത പ്രകടിപ്പിച്ചതായി ഇന്ത്യൻ സ്ഥാനപതി പവൻ കപൂർ പറഞ്ഞു. കേരള സോഷ്യൽ സെന്റർ (കെഎസ് സി) അബുദാബിയിൽ സംഘടിപ്പിക്കുന്ന യുഎഇ തല യുവജനോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 35 ലക്ഷത്തോളം ഇന്ത്യക്കാരിൽ 15 ലക്ഷം പേരും മലയാളികളാണെന്നും ഇവർ യുഎഇയുടെ കലാ സാംസ്‌കാരിക വാണിജ്യ മണ്ഡലങ്ങളിൽ മികവാർന്ന പ്രവർത്തനമാണ് നടത്തുന്നതെന്നും പവൻ കപൂർ അഭിപ്രായപ്പെട്ടു. 48 വർഷം പിന്നിട്ട കേരള സോഷ്യൽ സെന്ററിന്റെ പ്രവർത്തനങ്ങളെ അദ്ദേഹം പ്രകീർത്തിച്ചു.

യുഎഇ സർക്കാരിന്റെ എല്ലാ പ്രവർത്തനങ്ങളിലും ഇന്ത്യൻ സമൂഹത്തിന്റെ പൂർണ സഹകരണവും പങ്കാളിത്തവും ഉണ്ടാകണമെന്നും നിർദേശിച്ചു. കെഎസ് സി പ്രസിഡന്റ് എകെ ബീരാൻ കുട്ടി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ബിജിത്കുമാർ, ജോയിന്റ് സെക്രട്ടറി നിർമൽ തോമസ് എന്നിവർ പ്രസംഗിച്ചു. സെന്ററിൽ പ്രത്യേകം സജ്ജമാക്കിയ 5 വേദികളിലായി 16, 17, 18, 31 തീയതികളിലാണു മത്സരങ്ങൾ നടക്കുന്നത്. ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുഡി, നാടോടി നൃത്തം, ശാസ്ത്രീയ സംഗീതം, ലളിതഗാനം, മാപ്പിളപ്പാട്ട്, ഉപകരണ സംഗീതം, ചലച്ചിത്ര ഗാനം, നാടൻ പാട്ട്, പ്രഛന്നവേഷം, വേഷം, മോണോ ആക്‌ട് തുടങ്ങി 37 ഇനങ്ങളിൽ 250ലേറെ മത്സരാർഥികൾ മാറ്റുരയ്ക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com