ADVERTISEMENT

കുവൈത്ത് സിറ്റി ∙ തടവുകാർക്ക് ഇനി വിരഹദുഃഖം സഹിക്കേണ്ടിവരില്ല. മാസത്തിൽ ഒരു ദിവസം ഭാര്യയ്ക്കൊപ്പം കഴിയാൻ അവസരം നൽകും. അതിനായി പ്രത്യേക അപ്പാർട്മെന്റ് പണിയും. 

ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങുന്ന തടവുകാരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെയുള്ള ജയിൽ പരിഷ്കരണ പദ്ധതിയിലാണ് ഇക്കാര്യം ഉൾപ്പെടുത്തിയിരിക്കുന്നത്. 

രാജ്യാന്തര മാനദണ്ഡങ്ങൾ അനുസരിച്ചാകും പരിഷ്കാരമെന്ന് ആഭ്യന്തരമന്ത്രാലയത്തിലെ ജയിൽ പരിഷ്കരണ ചുമതലയുള്ള അണ്ടർസെക്രട്ടറി മേജർ ജനറൽ ഫറാജ് അൽ സുഐബി പറഞ്ഞു. 

ശൈത്യകാല ക്യാം‌പുകൾ, കായിക വിനോദങ്ങൾക്കുള്ള സൗകര്യങ്ങൾ, പുനരധിവാസ പരിശീലന ക്ലാസുകൾ, തൊഴിൽ പരിശീലനം, കലാ-സാംസ്കാരിക പരിപാടികൾ എന്നിവയും തടവുകാർക്കായി ഒരുക്കും. 

തടവ് കഴിഞ്ഞിറങ്ങുന്നവരെ സമൂഹവുമായി ഇഴുകിച്ചേരാനും മനസ്സിൽ നിന്ന് കുറ്റവാസനകൾ എടുത്തുകളയാനുമുള്ളവയാകും പരിഷ്കാരങ്ങളെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com