ADVERTISEMENT

ദോഹ ∙ ഫുട്‌ബോൾ ലീഗുകളിൽ ഏഷ്യയിലെ ഒന്നാമതാകാൻ  ഖത്തർ സ്റ്റാർസ് ലീഗ് (ക്യുഎസ്എൽ) തയാറെടുക്കുന്നു. നിലവിൽ ഏഷ്യയിലെ വമ്പൻ ടീമുകളിലൊന്നാണെങ്കിലും 2022ൽ ഏഷ്യയിലെ ഏറ്റവും മികച്ച ഫുട്‌ബോൾ ടീം ആകുകയാണ് ലക്ഷ്യം. ഫീൽഡിന് അകത്തും പുറത്തും ഏറ്റവും മികച്ച ലീഗ് എന്നതാണ് ക്യുഎസ്എല്ലിന്റെ ലക്ഷ്യമെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടർ (മത്സരവിഭാഗം-ഫുട്‌ബോൾ ഡവലപ്‌മെന്റ്) അഹമ്മദ് ഖെല്ലിൽ അബ്ബാസി പറഞ്ഞു.

ക്ലബ്, കളിക്കാരുടെ പ്രഫഷണലിസം, സാമ്പത്തിക സുസ്ഥിരത എന്നിവയുടെ കാര്യത്തിൽ ലോകത്തിലെ ഏറ്റവും വികസിത ചട്ടക്കൂടുള്ള ടീമുകളിലൊന്നാണ് ക്യുഎസ്എൽ. ക്യുഎസ്എല്ലിന്റെ വളർച്ച ദേശീയ ഫുട്‌ബോൾ ടീമിനും ഏറെ ഗുണകരമാണ്. കഴിഞ്ഞ വർഷം എഎഫ്‌സി ഏഷ്യൻ കപ്പ് ജേതാക്കളായ ദേശീയ ടീമിലെ അംഗങ്ങൾ ക്യുഎസ്എല്ലിൽ നിന്നുള്ളവരാണ്.

കംപ്യൂട്ടർ  അടിസ്ഥാനമാക്കി മത്സരങ്ങൾ തൽസമയം വിലയിരുത്തുന്ന ലോകത്തിലെ ആദ്യ ലീഗുകളിലൊന്നു കൂടിയാണ് ക്യുഎസ്എൽ. സമീപ കാലത്താണ് ഖത്തർ ലീഗ് ആഗോള ശ്രദ്ധ നേടിത്തുടങ്ങിയത്. പ്രത്യേകിച്ചും 2022 ഫിഫ ലോകകപ്പ് വേദിയായി ഖത്തറിനെ പ്രഖ്യാപിച്ചതിനു ശേഷം ക്യുഎസ്എൽ ഗണ്യമായ വളർച്ച നേടുന്നുണ്ട്. എഎഫ്‌സി ക്ലബ് മത്സരങ്ങളിൽ രണ്ടാം റാങ്ക് ക്യുഎസ്എല്ലിനാണ്. ചൈനയാണ് ഒന്നാമത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com