ADVERTISEMENT

ദോഹ ∙മരുപ്രദേശങ്ങളിൽ ചെടികളെ സംരക്ഷിക്കാൻ പുതിയ ഉപകരണവുമായി നഗരസഭ പരിസ്ഥിതി മന്ത്രാലയം. പുനർനിർമിക്കപ്പെട്ട കടലാസ് കൊണ്ടുള്ള ഉപകരണം അരക്ക് പാളികൾ കൊണ്ട് പൊതിഞ്ഞ് മനോഹരമാക്കി അതിനുള്ളിൽ ചെടി നട്ടാണ് സംരക്ഷിക്കുന്നത്. കൊക്കൂൺ സംവിധാനം എന്നാണ് ഇതിനെ പറയുന്നത്. ഉപകരണത്തിനുള്ളിൽ 25 ലീറ്റർ വെള്ളം നിറയ്ക്കാൻ പര്യാപ്തമായ ടാങ്ക് ഉണ്ട്.

ഒരു വർഷത്തേക്ക് ചെടിക്ക് ആവശ്യമായ വെള്ളം ഈ ടാങ്കിലൂടെ ലഭിക്കത്തക്ക വിധത്തിലാണ് ക്രമീകരണം. ചെടിയുടെ വളർച്ച അനുസരിച്ച് അതിനെ സംരക്ഷിക്കാൻ തക്ക വിധമാണ് ഉപകരണം നിർമിച്ചിരിക്കുന്നത്. ചെടി നട്ട ശേഷം തുറസായ സ്ഥലത്ത് വച്ചാൽ ചെടിക്ക് ആവശ്യമായ സൂര്യപ്രകാശവും ലഭിക്കും. പബ്ലിക് പൂന്തോട്ടങ്ങളിൽ ഇത്തരം ഉപകരണത്തിനുള്ളിൽ സിദ്ര വൃക്ഷതൈ നട്ടാണ് പരീക്ഷണം നടത്തിയത്.

മന്ത്രാലയത്തിലെ പബ്ലിക് പാർക്ക്, നാച്വറൽ റിസർവ് മാനേജ്‌മെന്റ് വകുപ്പുകൾ ചേർന്നാണ് പദ്ധതി നടപ്പാക്കിയത്. ഒരു വർഷം നീണ്ട പരീക്ഷണത്തിന്റെ ഭാഗമായി ഉപകരണത്തിന്റെ കാര്യക്ഷമത വിലയിരുത്തുകയും ചെടിയുടെ വളർച്ചയും മറ്റും യഥാസമയങ്ങളിൽ രേഖപ്പെടുത്തുകയും ചെയ്തിരുന്നു. സസ്യത്തിന്റെ വളർച്ചയ്ക്ക് മറ്റ് ജലസേചന സൗകര്യങ്ങൾ വേണ്ട എന്നതാണ് ഉപകരണത്തിന്റെ നേട്ടം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com