ADVERTISEMENT

ദുബായ് ∙ അത്യന്താധുനിക സംവിധാനങ്ങൾ ഉപയോഗിച്ച് പരിശോധനയും റജിസ്ട്രേഷനും നടത്താൻ സൗകര്യമുള്ള വൻ കേന്ദ്രം അൽ മംമ്സാറിൽ തുടങ്ങി. എജി കാർസ് ടെസ്റ്റിങ് ആൻഡ് റജിസ്ട്രേഷൻ സെന്ററിന്റെ ഉദ്ഘാടനം ആർടിഎ(ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി) ഡയറക്ടർ ജനറലും ചെയർമാനുമായ മാത്തർ മുഹമ്മദ് അൽ തായർ നിർവഹിച്ചു.

ലൈസൻസിങ് ഏജൻസി സിഇഒ അബ്ദുല്ല യൂസഫ് അൽ അലി, കാർസ് ആൻഡ് ടാക്സി സിഇഒ ബദർ അൽ ഗുറൈർ, എജി ഓട്ടോ സിഇഒ മക്ലോസ്കി തുടങ്ങിയവർ പങ്കെടുത്തു. 54000 ചതുരശ്ര അടി വലുപ്പത്തിലുള്ള കേന്ദ്രത്തിൽ ഇൻഷുറൻസ് സൗകര്യം, നമ്പർ പ്ലേറ്റ് സേവനങ്ങൾ, ഓട്ടോ വാഷ്, പെയിന്റിങ്, പോളിഷിങ്, അറ്റകുറ്റപ്പണി തുടങ്ങിവയ്ക്കെല്ലാം സൗകര്യമുണ്ട്.

ആറ് ബേകൾ

പല വലുപ്പത്തിലുള്ള ആറ് ടെസ്റ്റിങ് ബേയാണ് ഇവിടുള്ളത്. ഇതിനു പുറമെ ബൈക്ക് പരിശോധനയ്ക്കും പ്രത്യേക സൗകര്യമുണ്ട്. വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ ഏഴു മുതൽ പത്തുവരെ കേന്ദ്രം പ്രവർത്തിക്കും. മൊബൈൽ ഫോണിലൂടെ ഇടപാടുകൾ നടത്താനുള്ള സൗകര്യങ്ങളുമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com