ADVERTISEMENT

ദുബായ് ∙ യുഎഇയിലെ ഏറ്റവും മൂല്യമുള്ള ബ്രാൻഡ് ആയി അബുദാബി നാഷനൽ ഒായിൽ കോർപ്പറേഷനും (അഡ്നോക്) ടെലികോം മേഖലയിൽ ഇത്തിസലാത്തും തിരഞ്ഞെടുക്കപ്പെട്ടു. തുടർച്ചയായ രണ്ടാമത്തെ വർഷമാണ് അഡ്നോക് തിരഞ്ഞെടുക്കപ്പെടുന്നത്. ലോകത്തെ ഏറ്റവും മികച്ച 10 ബ്രാൻഡുകളുടെ പട്ടികയിൽ ആദ്യമായി ഇടം നേടുകയും ചെയ്തു. പ്രമുഖ കൺസൽറ്റൻസിയായ ബ്രാൻഡ് ഫിനാൻസാണ് തിരഞ്ഞെടുത്തത്. 4183 കോടി ദിർഹം ബ്രാൻഡ് മൂല്യം കണക്കാക്കുന്ന അഡ്നോക് കഴിഞ്ഞവർഷത്തേക്കാൾ 28.6% മികവു കൈവരിച്ചു.

2017 മുതലുള്ള വളർച്ചാ നിരക്കു കണക്കിലെടുക്കുമ്പോൾ 145% ആണ് മുന്നേറ്റം. മധ്യപൂർവദേശത്ത് ഏറ്റവും വേഗത്തിൽ വളർച്ച കൈവരിക്കുന്ന ബ്രാൻഡും അഡ്നോക് ആണ്. ഗ്രൂപ്പ് സിഇഒ: ഡോ.സുൽത്താൻ അഹമ്മദ് അൽ ജാബിർ ഇതുസംബന്ധിച്ച അംഗീകാരപത്രം ഏറ്റുവാങ്ങി. മധ്യപൂർവദേശവും ഉത്തരാഫ്രിക്കയും ഉൾപ്പെടുന്ന മെന മേഖലയിൽ ടെലികോം രംഗത്ത് ഏറ്റവും മൂല്യമുള്ള സ്ഥാപനങ്ങളുടെ പട്ടികയിലാണ് ഇത്തിസലാത്ത് ഒന്നാമതായത്. തുടർച്ചയായ മൂന്നാം വർഷമാണ് ഈ നേട്ടം. മൂല്യത്തിൽ 850 കോടി ഡോളറിന്റെ വളർച്ചയാണ് കൈവരിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com