ADVERTISEMENT
ദമാം/കരിപ്പൂർ ∙ ഇൻഡിഗോയുടെ കോഴിക്കോട്- ദമാം സർവീസ് മാർച്ച് 10ന് ആരംഭിക്കും. ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. എല്ലാ ദിവസവും സർവീസ് ഉണ്ടാകും. പ്രാദേശിക സമയം രാവിലെ 7.35നു കോഴിക്കോട്ടുനിന്നു പുറപ്പെടുന്ന വിമാനം 10.15നു ദമാമിൽ എത്തും. പ്രാദേശിക സമയം രാത്രി 11.10നു ദമാമിൽനിന്നു പുറപ്പെടുന്ന വിമാനം രാവിലെ 6.10നു കോഴിക്കോട്ടെത്തും. 186 പേർക്ക് സ‍ഞ്ചരിക്കാവുന്ന എ 320 വിമാനമാണു സർവീസിന് എത്തുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com