ADVERTISEMENT

അബുദാബി∙ ലുലു ഗ്രൂപ്പ് ഹൈപ്പർമാർക്കറ്റുകളിൽ ഇന്ത്യൻ ഉത്സവമേളം. ഇന്ത്യയിൽനിന്നുള്ള ഭക്ഷണപാനീയങ്ങളും തനത് ഭക്ഷ്യോൽപന്നങ്ങളും  പ്രത്യേകം ഒരുക്കിയാണ് ഇന്ത്യാ ഉത്സവ് ആരംഭിച്ചത്. റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ കൂടി ഭാഗമായി നടക്കുന്ന ഉത്സവം 28 വരെ തുടരും. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ഭക്ഷണ വിഭവങ്ങൾ, പാനീയങ്ങൾ എന്നിവയ്ക്കൊപ്പം വ്യത്യസ്ത കലാസാംസ്കാരിക പരിപാടികളും സന്ദർശകർക്ക് ആസ്വദിക്കാം.

ഇന്ത്യയിൽ നിന്നുള്ള 3000ത്തോളം വ്യത്യസ്ത ഉൽപന്നങ്ങളാണ് പ്രദർശിപ്പിച്ചിരിക്കുന്നത്‌. അൽ വഹ്ദ മാളിൽ നടന്ന ചടങ്ങിൽ യുഎഇയിലെ ഇന്ത്യൻ സ്ഥാനപതി പവൻ കപൂർ ഇന്ത്യൻ ഉത്സവ് ഉദ്ഘാടനം ചെയ്തു. 190  കോടി ഡോളറിന്റെ കാർഷികോൽപന്നങ്ങളാണ് ഇന്ത്യയിൽനിന്ന് വർഷംതോറും യുഎഇയിലെത്തുന്നതെന്നും ഇതു വർധിപ്പിക്കാൻ ലുലു ഗ്രൂപ്പ് ഉൾപെടെയുള്ള ഇന്ത്യൻ കമ്പനികൾ കൂടുതൽ കർമനിരതരാകണമെന്നും സ്ഥാനപതി പറഞ്ഞു. ലുലു ഗ്രൂപ്പ് സിഇഒ സൈഫി രൂപാവാല, റീജനൽ ഡയറക്ടർ ടി.പി. അബൂബക്കർ, സിസിഒ വി.നന്ദകുമാർ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com