ADVERTISEMENT

ദുബായ് ∙ പ്രത്യേക സൈക്ലിങ് ട്രാക്ക് ഇല്ലാത്ത കരാമയിൽ സൈക്കിൾ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ  'വഴികാട്ടുന്ന'  റോഡുകൾ.  വേഗപരിധി, അനുവദനീയ മേഖല, പോകേണ്ട ട്രാക്ക് തുടങ്ങിയവ സൂചിപ്പിക്കുന്ന അടയാളങ്ങൾ റോഡിൽ രേഖപ്പെടുത്തിയാണ് സൈക്കിൾ യാത്ര കൂടുതൽ സുരക്ഷിതമാക്കുന്നത്. കരമായിൽ സാധാരണ റോഡുകളാണ് സൈക്കിൾ യാത്രക്കാരും ഉപയോഗിക്കുന്നത്.

ജംക്​ഷനുകളിൽ റോഡിലെ ചുവപ്പ് വരകളിലുള്ള വെളുത്ത അടയാളങ്ങൾ ദൂരെ നിന്നുപോലും കാണാനാകും.ൈസക്കിൾ ചിത്രം സഹിതമാണ് ദിശാസൂചിക. ഈ ഭാഗങ്ങളിൽ വലിയ വാഹനങ്ങൾ വേഗം കുറയ്ക്കണം. സൈക്കിളുകളുടെ പരമാവധി വേഗം മണിക്കൂറിൽ 40 കിലോമീറ്റർ ആയിരിക്കണം. ചിലയിടങ്ങളിൽ ഇത് 30 ആണ്. സൈക്കിളുകൾ തലങ്ങും വിലങ്ങും പായുന്ന ഇവിടെ വലിയവാഹനങ്ങളുടെയും കാൽനടയാത്രക്കാരുടെയും ആശയക്കുഴപ്പം ഒഴിവാക്കാൻ പുതിയ സംവിധാനം സഹായകമാകും. അനുവദനീയമല്ലാത്ത മേഖലകളിൽ റോഡിനു കുറുകെ കടക്കണമെങ്കിൽ സൈക്കിളിൽ നിന്നിറങ്ങി ഉന്തിക്കൊണ്ടുപോകണം.

കാൽനടയാത്രക്കാരുെട സുരക്ഷ കൂടി കണക്കിലെടുത്താണിത്. ഹോട്ടലുകൾ, കഫ്റ്റീരിയകൾ, സൂപ്പർമാർക്കറ്റുകൾ, ഗ്രോസറികൾ, ലോണ്ടറികൾ എന്നിവിടങ്ങളിലെ ഡെലിവറി ബോയ്സ് കൂടുതലും സൈക്കിളാണ് ഉപയോഗിക്കുന്നത്. ഇവരിൽ വലിയൊരു വിഭാഗം മലയാളികളുമാണ്. ഇവരുടെ യാത്രയിലെ അപകടസാധ്യത കുറയ്ക്കുന്നതാണ് പുതിയ ക്രമീകരണം. ദുബായിൽ ഏറ്റവും കൂടുതൽ റസ്റ്ററന്റുകളും കഫ്റ്റീരിയകളുമുള്ള മേഖലകളിലൊന്നാണ് കരാമ.

ഇപ്പോൾ കാണുന്നുണ്ട്, ഞങ്ങളെയും

വലിയ വാഹനമോടിക്കുന്നവർ സൈക്കിൾ യാത്രക്കാർക്ക് ഇപ്പോൾ കൂടുതൽ പരിഗണന നൽകുന്നുണ്ടെന്ന് ഗ്രോസറി ജീവനക്കാർ പറയുന്നു. കാൽനടയാത്രക്കാർക്കു നൽകുന്ന പരിഗണന പലപ്പോഴും ലഭിച്ചിരുന്നില്ലെന്നും ഇതുമൂലം റോഡിനു കുറുകെ കടക്കാനും മറ്റും ഏറെ ബുദ്ധിമുട്ടിയിരുന്നതായും പറഞ്ഞു.

ൈസക്കിൾ യാത്രയ്ക്കും ചട്ടം

∙ സൈക്കിളിനു ബെല്ല്, ടയറിൽ മതിയായ അളവിൽ കാറ്റ്, ലൈറ്റ് എന്നിവ ഉണ്ടാകണം. ബ്രേക്കിങ് സംവിധാനവും കുറ്റമറ്റതാകണം.

∙ ബാലൻസ് തെറ്റിക്കുന്ന സാധനങ്ങൾ കയറ്റി യാത്ര അരുത്.

∙ ട്രാക്കിന്റെ വലതുഭാഗത്തു കൂടിയാകണം യാത്ര.

∙ സീബ്രാ ക്രോസിങ്ങുകളിൽ കാൽനടയാത്രക്കാർക്കാണ് ആദ്യ പരിഗണന.

∙ ഇരുഭാഗത്തേക്കും കാലുകളിട്ടു യാത്രചെയ്യണം. മറ്റു രീതിയിലുള്ള സാഹസികത കുറ്റകരമാണ്.

∙ ഏതെങ്കിലും വാഹനത്തിന്റെ പിന്നിൽ പിടിച്ചു സൈക്കിളിൽ യാത്രചെയ്യരുത്.

∙ വാഹനങ്ങളുമായും വഴിയാത്രക്കാരുമായും സുരക്ഷിത അകലം പാലിക്കണം.

∙ അനുവദിക്കപ്പെട്ട മേഖലകളിൽ മാത്രം ൈസക്കിളുകൾ പാർക്ക് ചെയ്യുക.

∙ സൈക്കിളിനൊപ്പം ഹെൽമറ്റും റിഫ്ലക്ടീവ് ജാക്കറ്റും വാങ്ങണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com