ADVERTISEMENT

റിയാദ്∙ സൗദിയിലെ സ്വകാര്യ ക്ലിനിക് ഉടമകൾ ‍ഡോക്ടറായരിക്കണമെന്ന നിയമ ഭേദഗതിക്ക് മന്ത്രിസഭ അംഗീകാരം നൽകി. ഉടമകൾ ഡോക്ടറായോ മേൽനോട്ടക്കാരനായോ മുഴുവൻ സമയവും ക്ലിനിക്കിൽ പ്രവർത്തിക്കണമെന്നും സ്വകാര്യ ആരോഗ്യസ്ഥാപന നിയമ ഭേദഗതിയിലുണ്ട്.

ഭരണാധികാരി സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗമാണ് നിയമ ഭേദഗതിക്ക് അംഗീകാരം നൽകിയത്. സ്വകാര്യ ആരോഗ്യമേഖലയുടെ സേവനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് തീരുമാനം. നിയമ ഭേദഗതി അനുസരിച്ച് ഡോക്ടർമാരുടെ ഉടമസ്ഥാവകാശത്തിലല്ലാത്ത ക്ലിനിക്കുകൾ ഉടമസ്ഥാവകാശം മാറ്റേണ്ടിവരും.

മറ്റു സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ഡോക്ടർമാരുടെ ക്ലിനിക് ആണെങ്കിൽ പ്രസ്തുത ജോലി രാജിവച്ച് സ്വന്തം ക്ലിനിക്കിൽ മുഴുവൻ സമയം പ്രവർത്തിക്കേണ്ടിവരും. തീരുമാനം മലയാളികളെയടക്കം ബാധിച്ചേക്കും. ക്ലിനിക് സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഏതെങ്കിലുമൊരു ഡോക്ടർമാരുടെ പേരിലേക്ക് ഉപാധികളോടെ മാറ്റുകയോ ഡോക്ടർമാർക്കു വിൽക്കുകയോ ചെയ്യേണ്ടിവരും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com