ADVERTISEMENT

ദോഹ ∙ റിയൽ എസ്‌റ്റേറ്റ് ദല്ലാൾ ജോലിക്കുള്ള ലൈസൻസ് ഫീസ് നിജപ്പെടുത്താനുള്ള കരട് തീരുമാനത്തിന് മന്ത്രിസഭയുടെ അംഗീകാരം. ലൈസൻസ് നൽകാനും പുതുക്കാനുമുള്ള ഫീസാണ് നിജപ്പെടുത്തുക. കൂടാതെ ഏതാനും റിയൽ എസ്റ്റേറ്റ് ദല്ലാൾ പ്രവ‍ൃത്തികളുടെ അംഗീകാരവും കരട് തീരുമാനത്തിൽ ഉൾപ്പെടുന്നു.

നീതിന്യായ മന്ത്രിയുടെ കരട് തീരുമാനത്തിനാണ് ഇന്നലെ പ്രധാനമന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ നാസർ ബിൻ ഖലീഫ അൽതാനിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം അംഗീകാരം നൽകിയത്.ദേശീയ മനുഷ്യാവകാശ കമ്മിറ്റിയുടെ സംഘാടനം സംബന്ധിച്ച 2010 ലെ 17-ാം നമ്പർ നിയമത്തിലെ ഏതാനും വ്യവസ്ഥകൾ ഭേദഗതി ചെയ്തുകൊണ്ടുള്ള കരട് നിയമം നടപ്പാക്കാനുള്ള നടപടികളും മന്ത്രിസഭ സ്വീകരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com