ADVERTISEMENT

ദോഹ ∙ ഖത്തർ ഫൗണ്ടേനിലെ എജ്യൂക്കേഷൻ സിറ്റിയിൽ സ്ഥാപിച്ച അന്തരിച്ച വിഖ്യാത ചിത്രകാരൻ എം.എഫ് ഹുസൈന്റെ അവസാന കലാസൃഷ്ടിയായ 'സീറോ ഫി അൽ അർധ്' പൊതുജനത്തിന് കാണാൻ അവസരം.  എജ്യൂക്കേഷൻ സിറ്റിയിലെ അൽ ഷഖാബ് ഇക്വസ്ട്രിയൻ സെന്ററിനോട് ചേർന്നുള്ള സ്ഥിരം കെട്ടിടത്തിലാണ് കലാസൃഷ്ടി സ്ഥാപിച്ചത്. പ്രവേശനം സൗജന്യമാണെങ്കിലും മുൻകൂർ റജിസ്റ്റർ ചെയ്യണം.

16 വയസ്സിൽ താഴെയുള്ളവർക്കൊപ്പം നിർബന്ധമായും മുതിർന്നവർ ഉണ്ടായിരിക്കണം. റജിസ്റ്റർ ചെയ്യാൻ വെബ്‌സൈറ്റ് http://www.qf.org.qa/community/seeroo-fi-al-ardh. ഡിസംബറിലാണ് ഖത്തർ ഫൗണ്ടേഷൻ അധ്യക്ഷ ഷെയ്ഖ മോസ ബിൻത് നാസർ  സൃഷ്ടി പ്രകാശനം ചെയ്തത്. അല്ലാഹുവിന്റെ 99 പേരുകൾ പ്രതിഫലിപ്പിച്ചുള്ള 99 പെയിന്റിങ്ങുകളുടെ ഒരു ശ്രേണിയാണ് സൃഷ്ടി. കലാസൃഷ്ടി പൂർത്തിയാകുന്നതിന് മുൻപേ ചിത്രകാരൻ മരിച്ചതിനാൽ ഖത്തർ  ഫൗണ്ടേഷനാണ് സൃഷ്ടി ഏറ്റെടുത്ത് പൂർത്തിയാക്കിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com