ADVERTISEMENT

ദമാം ∙ സൗദി ഈസ്റ്റേൺ പ്രോവിൻസ് കായംകുളം അസോസിയേഷന്റെ നേതൃത്വത്തിൽ ‘ഗൾഫ് കെയർ 2020’ എന്ന പേരിൽ നടക്കുന്ന പാലിയേറ്റീവ് കെയർ പദ്ധതി നോർക്ക സൗദി ലീഗൽ കൺസൾട്ടന്റ് അഡ്വ.‌ നജ്മുദ്ദീൻ ദമാമിൽ ഉദ്ഘാടനം ചെയ്തു. ദേശീയ പാലീയേറ്റീവ് ദിനാചരണത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. കായംകുളം ഗവണ്മെന്റ് താലൂക്ക് ആശുപത്രി, പെയ്‌ൻ ആന്റ് പാലിയേറ്റീവ് യൂണിറ്റ്, കേരള ജനമൈത്രി പൊലീസ് എന്നിവരുമായി സഹകരിച്ച് നടത്തുന്ന പദ്ധതി പ്രകാരം അടുത്ത ഒരു വർഷത്തേക്ക് കിടപ്പ് രോഗികളും മാറാ രോഗികളുമായ നിർധനർക്ക് അവശ്യ മെഡിക്കൽ ഉപകരണങ്ങളും പരിചരണ സാമഗ്രികളും മരുന്നുകളും നൽകും. 

വിവിധ മെഡിക്കൽ ക്യാംപുകളും രോഗീ‌സംഗമവും കായംകുളത്തും പരിസരങ്ങളിലും സംഘടിപ്പിക്കും. അസോസിയേഷൻ വോളന്റിയർ ക്യാപ്റ്റൻ ജോർജ്  നെറ്റൊ അധ്യക്ഷ‌ത വഹിച്ചു. ഒഐസിസി ആലപ്പുഴ ജില്ലാ ജനറൽ സെക്രട്ടറി സിറാജ് കരുമാടി, അറേബ്യൻ ഈഗിൾസ് പ്രസിഡന്റ് സുരേഷ് റാവുത്തർ, നവോദയ പ്രതിനിധി കൊച്ചുമോൻ ‌ഖതീഫ്, സവ വൈസ് പ്രസിഡന്റ് ഷാജി മണ്ണഞ്ചേരി, സവ ജനറൽ സെക്രട്ടറി നവാസ് വളഞ്ഞവഴി, വോയിസ് ഓഫ് ഹസ കൺവീനർ നവാസ് കോന്നി എന്നിവർ പങ്കെടുത്തു. ടി.എം. സിയാദ്, സിദ്ദിഖ് കായംകുളം എന്നിവർ നേതൃത്വം നൽകി. തുടർന്ന് അറേബ്യൻ ഈഗിൾസിന്റെയും വോയിസ് ഓഫ് ഹസയുടെയും നേതൃത്വത്തിൽ ഗാനമേളയും കലാപരിപാടികളും നടന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com