ADVERTISEMENT

ദോഹ ∙ നൃത്ത മികവിൽ രാജ്യാന്തര പുരസ്‌കാരം നേടി മലയാളി വിദ്യാർഥിനി  പ്രവാസികൾക്ക് അഭിമാനമായത്. മലേഷ്യയിലെ ക്വാലലംപൂരിൽ നടന്ന ഓൾ ഇന്ത്യ ഡാൻസ് അസോസിയേഷന്റെ (എയ്ഡ) രാജ്യാന്തര നൃത്ത മത്സരത്തിൽ  ' എക്‌സലൻസ് 'പുരസ്‌കാരം നേടിയാണ് ബിർല പബ്ലിക് സ്‌കൂളിലെ 6-ാം ക്ലാസ് വിദ്യാർഥിനി പൂജ സന്തോഷ് താരമായത്.  കുച്ചിപ്പുഡിയിലും ഭരതനാട്യത്തിലും ജൂനിയർ വിഭാഗത്തിൽ എ ഗ്രേഡ് നേടി.

dance
പൂജ സന്തോഷ്

2019ൽ  റായ്പൂരിൽ നടന്ന എയ്ഡ ദേശീയ നൃത്ത മത്സരത്തിൽ 'നൃത്യതി' പുരസ്‌കാരവും കരസ്ഥമാക്കിയിരുന്നു. 4-ാം ക്ലാസ് മുതൽ ക്ലാസിക്കൽ നൃത്തം അഭ്യസിക്കുന്ന പൂജ ഇതിനകം ദോഹയിലെ വിവിധ നൃത്ത മത്സരങ്ങളിലും ഒട്ടേറെ പുരസ്‌കാരങ്ങൾ സ്വന്തമാക്കി. കേരളത്തിൽ ഡോ.ഹർഷൻ സെബാസ്റ്റ്യൻ ആന്റണിയും ദോഹയിൽ മാമാങ്കം ഇൻസ്റ്റിറ്റ്യൂട്ടിൽ ഡോ.സൂസദിമ സൂസനുമാണ് നൃത്താധ്യാപകർ. സംഗീതത്തിലും പൂജ മികവ് തെളിയിച്ചുകഴിഞ്ഞു.

കരുനാഗപ്പള്ളി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ സംഗീത അധ്യാപിക ഓച്ചിറ മായാ മോഹിനിയുടെ ശിക്ഷണത്തിൽ 3 മണിക്കൂർ പൂജ കച്ചേരി നടത്തിയിരുന്നു.  അടൂർ ഏഴംകുളം സ്വദേശികളായ സന്തോഷിന്റെയും ദീപയുടെയും മകളാണ്. ഖത്തർ പെട്രോളിയം ഉദ്യോഗസ്ഥനാണ് സന്തോഷ്.   കൊച്ചി എയിംസിലെ എംബിബിഎസ് വിദ്യാർഥിനി സ്‌നേഹ സന്തോഷ് സഹോദരിയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com