ADVERTISEMENT

ദോഹ ∙ കൂടുതൽ ഇടങ്ങളിലേക്ക് മെട്രോ ലിങ്ക് ബസുകൾ ഏർപ്പെടുത്തി ജനങ്ങൾക്ക് സുഗമയാത്ര ഒരുക്കി ദോഹ മെട്രോ അധികൃതർ.

ദോഹ മെട്രോയുടെ റെഡ്, ഗോൾഡ്, ഗ്രീൻ ലൈനുകളിലായുള്ള യാത്രക്കാർക്ക് സൗജന്യ യാത്ര ഒരുക്കിയാണ് മെട്രോ ലിങ്ക് ബസുകളുടെ സർവീസ്. സ്‌റ്റേഷനുകളുടെ  4-5 കിലോ മീറ്റർ ദൂരപരിധിക്കുള്ളിലാണ് സർവീസ് നടത്തുന്നത്. കഴിഞ്ഞ ദിവസം റെഡ്‌ലൈനിലെ യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദമായ ഇടങ്ങളിലേക്കാണ് പുതിയ എം132 മെട്രോ ലിങ്ക് സർവീസ് തുടങ്ങിയത്. 

അൽ വക്ര സ്റ്റേഷനിൽ നിന്ന് 2022 ലോകകപ്പ് സ്റ്റേഡിയങ്ങളിലൊന്നായ അൽ ജനൗബ് സ്റ്റേഡിയം, അൽ വുഖൈർ സൗത്ത് എന്നിവിടങ്ങളിലേക്കാണ് എം 132 സർവീസ് നടത്തുന്നത്.   

നിലവിൽ ലുസെയ്ൽ ക്യുഎൻബി, അൽ ഖ്വാസർ, ഡിഇിസിസി, കോർണിഷ്, മിഷെറിബ്, അൽദോഹ അൽ ജദീദ, ഉം ഗുവെയ്‌ലിന, അൽ മതാർ അൽ ഖദീം, ഒഖ്ബ ഇബ്ൻ നാഫി, ഫ്രീസോൺ, റാസ് ബു ഫോണ്ടാസ്, അൽ വക്ര, അൽ മെസില്ല, ഹമദ് ആശുപത്രി, അൽ സദ്ദ്, ബിൻ മഹ്മൂദ്, അൽ അസീസിയ എന്നീ മെട്രോ സ്‌റ്റേഷനുകളിൽ നിന്നാണ്  ഫീഡർ ബസുകൾ സർവീസ് നടത്തുന്നത്. ഓരോ 12 മിനിറ്റ് ഇടവേളകളിലും ബസ് ലഭിക്കും.

മെട്രോയുടെ പ്രവർത്തന സമയപ്രകാരം ശനിയാഴ്ച  മുതൽ ബുധൻ വരെ രാവിലെ 6 മുതൽ രാത്രി 11 വരെയും വ്യാഴാഴ്ച രാവിലെ 6 മുതൽ രാത്രി 12 വരെയും വെളളി ഉച്ചയ്ക്ക് 2 മുതൽ രാത്രി 12 വരെയും ബസ് സേവനം ലഭിക്കും. ഫീഡർ ബസുകളുടെ സേവനം ലഭിക്കാൻ ദോഹ മെട്രോയിൽ റജിസ്റ്റർ ചെയ്യണം.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com