ADVERTISEMENT

അബുദാബി∙ നൊസ്റ്റാൾജിയ അബുദാബി സംഘടിപ്പിച്ച ലുലു നൊസ്റ്റാള്‍ജിയ റിഫ്ലക്ഷന്‍സ് ചിത്ര രചനാ മത്സരത്തിൽ തെളിഞ്ഞത് ഇന്ത്യയും തനത് ഉത്സവക്കാഴ്ചകളും.  ഭൂരിഭാഗം കുട്ടികളും വരച്ചത് സ്വന്തം ഗ്രാമത്തെയായിരുന്നു. യുഎഇയിലെ വിവിധ എമിറേറ്റുകളിൽനിന്നുള്ള 1500ഓളം വിദ്യാർഥികൾ പങ്കെടുത്തു. കളറിങ്, ഡ്രോയിങ്, പെയിന്റിങ്, ഹാൻഡ് റൈറ്റിങ്, കലിഗ്രഫി എന്നീ വിഭാഗങ്ങളിലായി കെജി മുതൽ 18 വയസ്സു വരെയുള്ള വിദ്യാര്‍ഥികളെ 4 ഗ്രൂപ്പുകളാക്കി തിരിച്ചായിരുന്നു മത്സരം. ലുലു ഗ്രൂപ്പ്‌ റീജനല്‍ ഡയറക്ടര്‍ അബുബക്കര്‍ മത്സരം ഉദ്ഘാടനം ചെയ്തു.

ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് ജനറൽ ‍മാനേജര്‍മാരായ ബാലകൃഷ്ണന്‍ മോഹന്‍, അബ്ദുല്‍ കരീം, ക്യാപ്പിറ്റല്‍ മാള്‍ മാനേജര്‍ സമന്‍ നാസ്, അബുദാബി മലയാളി സമാജം പ്രസിഡന്റ് ഷിബു വര്‍ഗീസ്‌, നൊസ്റ്റാള്‍ജിയ പ്രസിഡന്റ് മോഹന്‍ കുമാര്‍, ജനറല്‍ സെക്രട്ടറി ബെയ്സില്‍, രക്ഷാധികാരികളായ അഹദ് വെട്ടൂര്‍, നൗഷാദ് ബഷീർ, വനിതാവിഭാഗം കണ്‍വീനര്‍ സോണിയാ നിയാസ്, റിഫ്ലെക്ഷന്‍സ് കണ്‍വീനര്‍ മനോജ്‌ ബാലകൃഷ്ണന്‍ എന്നിവർ പ്രസംഗിച്ചു.

വിജയികള്‍ക്ക് സീരിയല്‍ താരങ്ങളായ ജയകുമാറും മഞ്ജു പിള്ളയും നസീര്‍ സംക്രാന്തിയും നൊസ്റ്റാള്‍ജിയ ഭാരവാഹികളും ചേര്‍ന്ന് സമ്മാനം വിതരണം ചെയ്തു. ഏറ്റവും കൂടുതല്‍ സമ്മാനങ്ങള്‍ നേടിയ സ്കൂളിനുള്ള അവാര്‍ഡ് അബുദാബി ഇന്ത്യന്‍ സ്കൂള്‍ മുറൂര്‍ കരസ്ഥമാക്കി. കൂടുതല്‍ മത്സരാര്‍ഥികളെ പങ്കെടുപ്പിച്ചതിനുള്ള അവാര്‍ഡുകള്‍ മോഡല്‍ സ്കൂൾ, ബ്രൈറ്റ് റൈഡേര്‍സ്, സണ്‍ റൈസ്, ഭവന്‍സ്, എമിറേറ്റ്സ് ഫൃൂച്ചര്‍ ഇന്റര്‍നാഷണല്‍ അക്കാദമി എന്നിവ നേടി. വിജയികളുടെ പേരുകൾ www.nostalgiauae.com വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com