ADVERTISEMENT

കുവൈത്ത് സിറ്റി ∙ മെഗാ മാർഗംകളിയുമായി സിറോ മലബാർ കൾചറൽ അസോസിയേഷൻ (എസ്‌എംസി‌എ). ഖൈഫാൻ അമച്വർ അത്‌ലറ്റിക് സ്റ്റേഡിയത്തിൽ 876 സ്ത്രീ-പുരുഷന്മാർ അണി നിരന്ന മാർഗംകളി ലിംകാ ബുക്ക് ഓഫ് റെക്കോർഡ്സിലെ റെക്കോർഡ് ഭേദിക്കുന്നതായി. പരമ്പരാഗത വസ്ത്രമണിഞ്ഞ് ഒരേതാളത്തിൽ ചുവടുവച്ച കലാപ്രകടനം കാണാൻ ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി പി.പി.നാരായണൻ ഉൾപ്പെടെ ഒട്ടേറെ ആളുകൾ എത്തി.

എസ്‌എംസി‌എ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി `ശുക്റൻ അൽ കുവൈത്ത്` എന്ന നാമകരണത്തിലുള്ള പരിപാടി അന്നം നൽകുന്ന നാടിനോടുള്ള സ്നേഹാദരവുമായി. 25 മിനിറ്റ് നീണ്ട മാർഗം കളിക്കൊടുവിൽ കുവൈത്തിനുള്ള ആദരം വിദേശകാര്യ കൗൺസിലർ ഷെയ്ഖ് ദുവൈജ് അൽ ഖലീഫ അൽ സബാഹിന് കൈമാറി. എസ്‌എംസി‌എ പ്രസിഡന്റ് തോമസ് കുരുവിള, ജനറൽ സെക്രട്ടറി ബിജു ആന്റോ, ട്രഷറർ വിൽ‌സൺ വടക്കേടത്ത്, ആർട്സ് കൺ‌വീനർ ബൈജു ജോസഫ്, ജൂബിലി ജനറൽ കൺ‌വീനർ ബിജോയ് പാലക്കുന്നേൽ തുടങ്ങിയവർ നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com