ADVERTISEMENT

ദുബായ് ∙ അത്യാധുനിക സംവിധാനം ഉപയോഗിച്ച് ബസുകളടക്കമുള്ള ഇലക്ട്രിക് വാഹനങ്ങളിൽ വയർലെസ് ചാർജ് ചെയ്യുന്ന പരീക്ഷണം ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി (ആർടിഎ) ആരംഭിച്ചു. ഷേപ് ഡ് മാഗ്നറ്റിക് ഫീൽ ഇൻ റിസനൻസ് (എസ്എംഎഫ്ഐആർ) സംവിധാനമാണ് ഇതിന് ഉപയോഗിക്കുന്നത്. 

പരിസ്ഥിതി സൗഹൃദ വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെയും സ്മാർട് ഗവ.ഡ്രൈവിനെ പിന്തുണയ്ക്കുന്നതിന്റെയും ഭാഗമാണിതെന്ന് ആർടിഎ അധികൃതർ പറഞ്ഞു. ദുബായ് ഇന്റഗ്രേറ്റഡ് സ്ട്രാറ്റജി 2030, ദുബായ് പ്ലാൻ 2021, യുഎഇ വിഷൻ 2021 എന്നിവ പരിപൂർണതയിലെത്തിക്കുക എന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ടെന്ന് ചെയർമാൻ മത്താർ മുഹമ്മദ് അൽ തായർ പറഞ്ഞു.

wireless-charging1

ആദ്യഘട്ടത്തിൽ ദുബായ് സിലിക്കൺ ഒയാസിസിലെ നഗരോരത്ത് നിന്ന് 60 മീറ്റർ നീളത്തിലാണ് ഡൈനമിക് വയർലെസ് ചാർജിങ് കേന്ദ്രം ഒരുക്കിയിട്ടുള്ളത്. ഇലക്ട്രിക് വാഹനങ്ങൾ ഇൗ സ്ഥലത്ത് നിർത്തിയിട്ടാൽ ചാർജാവുന്നതാണ് ഇൗ സംവിധാനം.

ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ദീവ), സിലിക്കോൺ ഒയാസിസ് എന്നിവയുടെ സഹകരണത്തോടെ ദുബായ് ഫ്യൂചർ ആക്സലേറ്റേർസിന്റെ ഭാഗമായുള്ള പദ്ധതിക്ക് വേണ്ടിയാണ് ഇൗ സംവിധാനം. 2021 നകം ദുബായിലെ 50% ടാക്സികളും ഹൈബ്രിഡ്–ഇലക്ട്രിക് വാഹനങ്ങളാക്കാനാണ് ഉദ്ദേശിക്കുന്നത്. ഹൈഡ്രജൻ ഇന്ധന സെല്ലുകൾ ഉപയോഗിച്ചുള്ള ആദ്യത്തെ ഇലക്ട്രിക് ടാക്സിയുടെ പരീക്ഷണയോട്ടവും ഇതോടനുബന്ധിച്ച് നടന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com