ADVERTISEMENT

മസ്‌കത്ത് ∙ വീണ്ടും വീസാ വിലക്കുമായി ഒമാന്‍. മലയാളികള്‍ ഉള്‍പ്പടെയുള്ള വിദേശികള്‍ ജോലി ചെയ്യുന്ന വാട്ടര്‍ ട്രക്ക് ഡ്രൈവര്‍മാരായി ഇനി വിദേശികള്‍ക്ക് വീസ ലഭിക്കില്ല. നിലവില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്ക് പകരം സ്വദേശികളെ നിയമിക്കണമെന്നും മാനവവിഭവ ശേഷി മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിന്‍ നാസര്‍ അല്‍ ബക്‌രി പുറത്തറിക്കിയ ഉത്തരവില്‍ വ്യക്തമാക്കുന്നു.

സെയില്‍സ് റെപ്രെസെന്റേറ്റീവ്/ സെയില്‍സ് പ്രമോട്ടര്‍, പര്‍ച്ചേഴ്സ് റെപ്രെസെന്റേറ്റീവ് വീസകള്‍ക്ക് വിലക്കേര്‍പ്പുടുത്തി ദിവസങ്ങള്‍ കഴിയും മുമ്പാണ് മറ്റൊരു മേഖല കൂടി സ്വദേശികള്‍ക്ക് മാത്രമായി മന്ത്രാലയം പരിമിധപ്പെടുത്തിയിരിക്കുന്നത്.

സ്വദേശികൾക്ക് കൂടുതൽ തൊഴിൽ ലഭ്യമാക്കുന്നത് ലക്ഷ്യമിട്ട് കർശന നയങ്ങളാണ് ഒമാൻ നടപ്പാക്കിവരുന്നത്. സെയിൽസ്, മാർക്കറ്റിങ്, നിർമാണ തൊഴിലാളികൾ, ക്ലീനർമാർ, ആശാരി തുടങ്ങി വിവിധ വിഭാഗങ്ങളിൽ 2013 അവസാനം മുതൽ താൽക്കാലിക വീസ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.

ഇത് ഓരോ ആറുമാസം കൂടുംതോറും പുതുക്കിവരുകയുമാണ്. ഈ മേഖലകളിലേക്ക് കൂടുതൽ സ്വദേശികളെ നിയമിക്കുന്നതിന്റെ ഭാഗമായാണ് വീസ നിയന്ത്രണം ഏർപ്പെടുത്തിയത്. സ്വദേശിവത്കരണത്തിന്റെ കാര്യക്ഷമത ഉറപ്പുവരുത്താൻ മന്ത്രാലയം ഓൺലൈൻ സംവിധാനം ആരംഭിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com