ADVERTISEMENT

അബുദാബി∙ യുഎഇയിലെ പ്രമുഖ ഫുട്ബോൾ ക്ലബുകളെ പങ്കെടുപ്പിച്ച് സ്പോർട്ടിങ് അബുദാബിയുടെയും ഡ്രീം സ്പോർട്സ് അക്കാദമിയുടെയും ആഭിമുഖ്യത്തിൽ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു. 21ന് വൈകിട്ട് 5ന് ഷെയ്ഖ് സായിദ് ഫുട്ബോൾ സ്റ്റേഡിയത്തിലാണ് പരിപാടി. യുഎഇയിലെ വിവിധ എമിറേറ്റുകളിൽനിന്നുള്ള 16 ടീമുകൾ പങ്കെടുക്കും.

ടൂർണമെന്റിലൂടെ ലഭിക്കുന്ന വരുമാനം പ്രവാസി കളുടെ കായിക ക്ഷമത വർധിപ്പിക്കാനും നിർധന വിദ്യാർഥികൾക്കായും വിനിയോഗിക്കും. പരിശീലകൻ സാഹിർമോൻ ഇ, സ്പോർട്ടിങ് അബുദാബി പ്രസിഡന്റ് ഷാജി ജേക്കബ്, വൈസ് പ്രസിഡന്റ് സുനിൽ ചാക്കൊ, സെക്രട്ടറി ജോസ് ജോർജ്, ട്രഷറർ സന്തോഷ് പെനട്ട്, മുഹമ്മദ് ഹാഷിം ഹിബത്തുള്ള എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com