ADVERTISEMENT

ദോഹ ∙ മുൻ പ്രധാനമന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ നാസർ ബിൻ ഖലീഫ അൽതാനിക്ക് ഹമദ് ബിൻ ഖലീഫ സാഷ് പുരസ്‌കാരം. 

രാജ്യത്തിന് വേണ്ടി നിസ്തുല സേവനം കാഴ്ചവച്ചതിന് അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയാണ് രാജ്യത്തിന്റെ പ്രധാന പുരസ്‌കാരങ്ങളിലൊന്നായ ഹമദ് ബിൻ ഖലീഫ സാഷ് സമ്മാനിച്ചത്. അമീരി ദിവാനിൽ നടന്ന ചടങ്ങിലാണ് സാഷ് പുരസ്‌കാരം നൽകിയത്. കഴിഞ്ഞ മാസം 28നാണ് 7 വർഷത്തെ സേവനത്തിന് ശേഷം ഷെയ്ഖ് അബ്ദുല്ല പ്രധാനമന്ത്രി പദം രാജിവച്ചത്.മികച്ച പദ്ധതികളിലൂടെ സമസ്ത മേഖലകളിലും വികസനം ഉറപ്പാക്കിയ ശേഷമാണ് അദ്ദേഹം സ്ഥാനമൊഴിഞ്ഞത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com