ADVERTISEMENT

മനാമ ∙ ഊർജോത്പാദനത്തിന് പരമ്പരാഗത രീതികൾ ഉപേക്ഷിക്കാനുള്ള നീക്കം ത്വരിതപ്പെടുത്തി ബഹ്‌റൈൻ. അതിന്റെ ഭാഗമായി രാജ്യത്തെ രണ്ടാമത് സോളർ പാനൽ നിർമാണ കേന്ദ്രത്തിന് സുസ്ഥിര ഊർജ അതോറിറ്റി ചെയർമാൻ ഡോ.അബ്ദുൽ ഹുസൈൻ ബിൻ അലി മിർസ തറക്കല്ലിട്ടു. 

വ്യവസായ മന്ത്രാലയത്തിലെ വ്യവസായ വികസന വിഭാഗം അസി.അണ്ടർസെക്രട്ടറി അബ്ദുൽ കരീം അഹമ്മദ് അൽ റാഷിദ് ഉൾപ്പെടെ വിവിധ വകുപ്പുകളിലെ മുതിർന്ന ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു. 

വിഷൻ ബഹ്‌റൈൻ-2030ന് അനുസരിച്ച് പുനരുപയോഗ വൈദ്യുതി ഉത്പാദനം വ്യാപിപ്പിക്കുന്നതിനാണ് ശ്രമമെന്ന് മിർസ പറഞ്ഞു. അയൽ രാജ്യങ്ങളുമായി ഊർജ കാര്യക്ഷമത വർധിപ്പിക്കുന്നതിന് ഉൾപ്പെടെ ഈ മാറ്റം സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com