ADVERTISEMENT

അബുദാബി∙ പ്രഥമ സ്പെഷൽ ഒളിംപിക്സ് യുഎഇ ഗെയിംസ് മാർച്ച് 19 മുതൽ 22 വരെ അബുദാബിയിൽ നടക്കും.  ബാസ്കറ്റ് ബോൾ, അത് ലറ്റിക്സ്, വോളിബോൾ, ബാഡ്മിന്റൺ, പവർലിഫ്റ്റിങ്, നീന്തൽ എന്നീ 6 ഇനങ്ങളിലായി ഭിന്നശേഷിക്കാരായ 650ലേറെ കായിക താരങ്ങൾ പങ്കെടുക്കും.

കഴിഞ്ഞ വർഷം അബുദാബിയിൽ നടന്ന സ്പെഷൽ ഒളിംപിക്സ് വേൾഡ് സമ്മാനിച്ച ഊർജത്തിൽനിന്നാണ്  യുഎഇ ഗെയിംസിന്റെ പിറവിയെന്നും ഇനി എല്ലാ വർഷവും ഇവർക്കായി യുഎഇയിൽ ആഭ്യന്തര കായിക മത്സരങ്ങൾ സംഘടിപ്പിക്കുമെന്നും യുവജന കാര്യ സഹമന്ത്രിയും സ്പെഷൽ ഒളിംപിക്സ് യുഎഇ ചെയറുമായ ഷമ്മ ബിൻത് സുഹൈൽ ഫാരിസ് അൽ മസ്റൂഇ പറഞ്ഞു.  മാർച്ച് 14ന് ദീപശിഖ പ്രയാണത്തിനൊടുവിൽ 19ന് മുഖ്യവേദിയിൽ തിരിതെളിക്കുന്നതോടെ ഗെയിംസിന് തുടക്കമാകും.

നാം ഒന്ന് എന്ന പ്രമേയത്തിൽ 4 ദിവസം നീളുന്ന മത്സരങ്ങളിൽ 8 വയസ്സനു മുകളിലുള്ളവർക്കു പങ്കെടുക്കാം. 2 മുതൽ 7 വയസ്സുവരെയുള്ളവർക്ക് പ്രത്യേക കായിക വിനോദ പരിപാടികളും ഒരുക്കിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com