ADVERTISEMENT

ദോഹ ∙ ആഫ്രിക്കൻ കാഫ് സൂപ്പർ കപ്പ് ഫൈനൽ കാണാനെത്തുന്നവർ പ്രവേശന തിരക്ക് ഒഴിവാക്കാനായി നേരത്തെ തന്നെ സ്റ്റേഡിയത്തിൽ എത്തിച്ചേരണമെന്ന് സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി നിർദേശിച്ചു. ഇന്ന് വൈകിട്ട് 7ന് അൽ ഗരാഫ ക്ലബ്ബിലെ താനി ബിൻ ജാസിം സ്‌റ്റേഡിയത്തിലാണ് മത്സരം. തുനീസിയയുടെ എസ്പരൻസും ഈജിപ്തിന്റെ സമാലെക്കും തമ്മിലാണ് ഫൈനൽ പോരാട്ടം.230ൽ പരം വൊളന്റിയർമാരുടെ സേവനമാണ് മത്സര ദിനത്തിൽ സ്റ്റേഡിയത്തിൽ ലഭിക്കുക. 18നും 40നും ഇടയിൽ പ്രായമുള്ള ഇവർ സുപ്രീം കമ്മിറ്റിയുടെ വൊളന്റിയർ പ്രോഗ്രാമിലെ അംഗങ്ങളാണ്. 2022 ഫിഫ ലോകകപ്പ് മത്സരങ്ങളിലേക്കായി പ്രത്യേക പരിശീലനം നേടിയവരാണ് എല്ലാ വൊളന്റിയർമാരും.

ഫാൻ സോണ്‍ റെഡി

 തുനീസിയ, സമാലെക് ആരാധകർക്കായി പ്രത്യേക ഫാൻ സോണുകൾ സ്‌റ്റേഡിയത്തിന് പുറത്തായാണ് ക്രമീകരിച്ചിരിക്കുന്നത്. ഓരോ ഫാൻ സോണിലും ഭക്ഷണ-പാനീയങ്ങൾ, വിവിധ രാജ്യങ്ങളുടെ സാംസ്‌കാരിക, വിനോദ പരിപാടികൾ എന്നിവയെല്ലാം ഉണ്ടാകും.

നിരോധിക്കപ്പെട്ടവ

∙ സ്‌ഫോടന വസ്തുക്കൾ, തീപിടിക്കുന്ന വസ്തുകൾ, വാതക ഉപകരണങ്ങൾ, ആയുധങ്ങൾ, കത്തി, ബ്ലേഡ്, സ്റ്റീൽ ആയുധങ്ങൾ, തീപ്പെട്ടി, ലൈറ്ററുകൾ. ഗ്ലാസ് കണ്ടെയ്‌നറുകൾ, കുപ്പികൾ, എയ്‌റോസോൾ സിലിണ്ടറുകൾ, തീയും പുകയും വരുന്ന വസ്തുക്കൾ

∙2 x 1.5 മീറ്ററിൽ കൂടുതലുള്ള പാതകകളും ബാനറുകളും പാടില്ല. എന്നാൽ, നിശ്ചിത മാനദണ്ഡങ്ങൾ പ്രകാരം നിർമിച്ച ചെറിയ പതാകകളും പോസ്റ്ററുകളും അനുവദിക്കും. ഒരു തരത്തിലുമുള്ള പ്രമോഷനൽ, വാണിജ്യ വസ്തുക്കളും പരസ്യ സാമഗ്രികളും

∙ലഹരി പദാർഥങ്ങൾ, വിഷമയമുള്ള വസ്തുക്കൾ, ലഹരി മരുന്നുകൾ എന്നിവ പാടില്ല. ചികിത്സാ സംബന്ധമായുള്ള മരുന്നുകൾ ഒരു പാക്കറ്റിൽ കൂടരുത്.

∙സെൽഫി സ്റ്റിക്ക് ഉൾപ്പെടെയുള്ള ഫോട്ടോ, വിഡിയോ ഉപകരണങ്ങൾ. നിറം നൽകുന്ന പദാർഥങ്ങൾ. ദേശീയ, മതപരായ വസ്ത്രങ്ങൾ അല്ലാതെ മുഖം മറയ്ക്കുന്ന വസ്ത്രങ്ങൾ, ഹെൽമെറ്റുകൾ എന്നിവ പാടില്ല. ഉച്ചത്തിൽ ശബ്ദം പുറപ്പെടുവിക്കുന്ന ഇലക്ട്രോണിക്, മെക്കാനിക്കൽ ഉപകരണങ്ങളും പാടില്ല.

∙ഭക്ഷണ-പാനീയങ്ങൾ, മദ്യം

∙സൈക്കിൾ, റോളറുകൾ, സ്‌കേറ്റ്‌ബോർഡുകൾ, ക്വിക്ക് സ്‌കൂട്ടറുകൾ, ബോളുകൾ, ഫ്രിസ്ബീസ്, ചലിക്കുന്ന കളി വിമാനങ്ങൾ, പട്ടങ്ങൾ, ഡ്രോണുകൾ

∙വിദ്വേഷം ജനിപ്പിക്കുന്ന തരത്തിലുള്ള വാചകങ്ങളോ ചിഹ്നങ്ങളോ ഉള്ള സാമഗ്രികളും പാടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com