ADVERTISEMENT

മനാമ∙ പൗരത്വ നിയമം രാജ്യത്തിന്റെ ബഹുസ്വരതയെ തകർക്കുമെന്നും ഭരണഘടന ഉയർത്തിപ്പിടിക്കുന്ന തുല്യാവകാശത്തെ അപായപ്പെടുത്തുമെന്നും ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ റിഫ ഏരിയയുടെ സൗഹൃദ സംഗമം. വൈസ് പ്രസിഡന്റ് സഈദ് റമദാൻ നദ്വി ഉദ്ഘാടനം ചെയ്തു. ആഷിക്ക് എരുമേലി വിഷയാവതരണം നടത്തി. 

friends-asscn-1
ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ റിഫ ഏരിയയുടെ സൗഹൃദ സംഗമം.

വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ഇസ്ഹാഖ് വില്യാപ്പള്ളി, ഹുസൈൻ കണ്ണൂർ, രാജീവ് നാവായിക്കുളം, ഹനീഫ് കടലൂർ, ഹസീബ ഇർഷാദ്, ഇല്യാസ് നന്തി, ഹരി പത്തനം തിട്ട, ഹംസ മണിയൂർ, ഷരീഫ് വടകര, കെ.കെ.മുനീർ, അബ്ദുൽ ജലീൽ എന്നിവർ പ്രസംഗിച്ചു. ഏരിയ പ്രസിഡന്റ്  സമീർ ഹസൻ അധ്യക്ഷത വ‌ഹിച്ചു. പി.എം. അഷ്റഫ് പരിപാടി നിയന്ത്രിച്ചു. മൂസ.കെ.ഹസൻ, ഇല്യാസ് ശാന്തപുരം, ഇർഷാദ് കുഞ്ഞിക്കനി, അൻവർ സാജിദ്, അബ്ദുൽ ഹഖ്, അഹ്മദ് റഫീഖ്, സൗദ പേരാമ്പ്ര, ബുഷ്റ അഷ്റഫ് എന്നിവർ നേതൃത്വം നൽകി. 

വനിതാവിഭാഗം ടേബിൾ ടോക് 

മനാമ∙ പൗരത്വ ബിൽ: പ്രവാസി വനിതകളുടെ കാഴ്ചപ്പാടുകളും ആശങ്കകളും’ എന്ന വിഷയത്തിൽ ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ റിഫ ഏരിയ വനിതാവിഭാഗം ടേബിൾ ടോക് സംഘടിപ്പിച്ചു. സൗദ പേരാമ്പ്ര വിഷയാവതരണം നടത്തി. ബുഷ്‌റ റഹീം, ഫാത്തിമ സാലിഹ്, രേഷ്മ സുഹൈൽ, ലുലു ഹഖ്, നസീല ,രഹ്ന ആദിൽ എന്നിവർ പ്രസംഗിച്ചു. സോന സക്കരിയ പരിപാടി നിയന്ത്രിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com