ADVERTISEMENT
കുവൈത്ത് സിറ്റി ∙ മത്സ്യമാർക്കറ്റുകളിൽ മത്സ്യം ലേലം ചെയ്യുന്നവർക്ക് ആരോഗ്യ സർട്ടിഫിക്കറ്റ് നിർബന്ധമെന്ന് ഭക്ഷ്യ-പോഷകാഹാര അതോറിറ്റിയിലെ പരിശോധന വിഭാഗം ഡപ്യൂട്ടി ഡയറക്ടർ ജനറൽ ഡോ.അമൽ അൽ റഷ്ദാൻ. വിവിധ ജോലി ചെയ്യുന്നവർക്ക് വ്യത്യസ്ത തരത്തിൽ ഏകീകൃത യൂണിഫോം വേണമെന്നും അദ്ദേഹം പറഞ്ഞു. ലേലം ചെയ്യുന്ന മത്സ്യം തറയിൽ ഇടരുത്. തറവിതാനത്തിൽനിന്ന് 30 സെമി എങ്കിലും ഉയരത്തിൽ പ്ലാസ്റ്റിക് കൊട്ടകളിൽ മത്സ്യം സൂക്ഷിക്കണം.. മാർക്കറ്റിൽ ആഭ്യന്തരമായി എത്തിക്കുന്നവയും ഇറക്കുമതി ചെയ്യുന്ന മത്സ്യവും ലേലം ചെയ്യുന്ന ഇടങ്ങളിൽ ഈ നിബന്ധനകൾ ബാധകമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com