ADVERTISEMENT

ദുബായ് ∙ കെഎംസിസി നിലമ്പൂർ മണ്ഡലം കമ്മിറ്റി  'റൈസ് അപ്പ്' എന്ന പേരിൽ 28ന് പ്രവാസി സംഗമം നടത്തും. കെഎംസിസി ഓഡിറ്റോറിയത്തിൽ പി.വി.അബ്ദുൽ വഹാബ് എംപി ഉദ്ഘാടനം ചെയ്യും. പി.വി.ജാബിർ ബിൻ അബ്ദുൽ വഹാബ് അധ്യക്ഷത വഹിക്കും. യുഎഇ കെഎംസിസി ഉപദേശക സമിതി ചെയർമാൻ ഷംസുദ്ദീൻ ബിൻ മുഹ് യുദ്ദീൻ വിശിഷ്ടാതിഥിയാകും. ഇസിൻ ഹാഷിനെ ആദരിക്കും.

നിലമ്പൂർ മണ്ഡലം മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി സി.എച്ച്. ഇഖ്ബാൽ മുണ്ടേരി, യൂത്ത് ലീഗ് നിലമ്പൂർ മണ്ഡലം ജനറൽ സെക്രട്ടറി സി.എച്ച്. അബ്ദുൽ കരീം, ദുബായ് കെഎംസിസി പ്രസിഡന്റ് ഇബ്രാഹിം എളേറ്റിൽ, ജനറൽ സെക്രട്ടറി മുസ്തഫ തിരൂർ, ദുബായ് കെഎംസിസി മുൻ പ്രസിഡന്റ് പി.കെ.അൻവർ നഹ, ജില്ലാ പ്രസിഡന്റ്  ചെമുക്കൻ യാഹു മോൻ, ജനറൽ സെക്രട്ടറി പി.വി.നാസർ, അബ്ദുൽ റഹ്മാൻ പാറശ്ശേരി, ജമാൽ പോത്തുകല്ല്  എന്നിവർ പ്രസംഗിച്ചു. 

പരിപാടിക്കായി സ്വാഗത സംഘം രൂപീകരിച്ചു. ഭാരവാഹികൾ: പി.വി. ജാബിർ അബ്ദുൽ വഹാബ്, ചെമുക്കൻ യാഹു മോൻ, പി.വി. നാസർ, സിദ്ദിഖ്, ഷമീൽ വഴിക്കടവ്, റഫീഖ് കൈനോട്ട്, ബാവ ചേക്കത്ത് (രക്ഷാധികാരികൾ), അബ്ദുസലാം (ചെയർമാൻ), നാസർ എടപ്പറ്റ (ജനറൽ കൺ).

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com