ADVERTISEMENT

ദോഹ ∙ യാത്രക്കാരുടെ എണ്ണത്തിൽ വീണ്ടും റെക്കോർഡിട്ട് ദോഹ മെട്രോ. ദേശീയ കായിക ദിനമായ ഫെബ്രുവരി 11ന് ദോഹ മെട്രോയിൽ യാത്ര ചെയ്തത് 1,85,000 പേർ. ദോഹ മെട്രോയുടെ റെഡ്, ഗോൾഡ്, ഗ്രീൻ ലൈനുകളിലായാണ് ഇത്രയധികം പേർ യാത്ര ചെയ്തത്. രാജ്യത്തുടനീളം നടന്ന ദേശീയ കായിക ദിന പരിപാടിയിടങ്ങളിലേക്കുള്ള യാത്രകളാണ് മെട്രോയിൽ  തിരക്കേറിയതിന് കാരണം.

4 റിയാലിൽ ഗതാഗതക്കുരുക്കില്ലാതെ എങ്ങോട്ട് വേണമെങ്കിലും  പോയി വരാമെന്നതാണ് ദോഹ മെട്രോയുടെ നേട്ടം. രാജ്യത്തെ പ്രധാന കേന്ദ്രങ്ങളായ കത്താറ, ആസ്പയർ സോൺ, അൽ ബിദ പാർക്, ദോഹ കോർണിഷ്, ലുസെയ്ൽ, എജ്യുക്കേഷൻ സിറ്റി എന്നിവിടങ്ങളിലെ ദോഹ മെട്രോയിൽ എത്താൻ ജനങ്ങൾക്ക് കഴിഞ്ഞുവെന്നത് കായിക പരിപാടികളിലെ സന്ദർശക പങ്കാളിത്തവും വർധിപ്പിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com