ADVERTISEMENT

ദുബായ്∙ മരുഭൂമിയിലെ മഞ്ഞനിക്കര എന്നു വിശേഷിപ്പിക്കുന്ന ദുബായ് മാർ ഇഗ്നാത്തിയോസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവായ്ക്ക് ഊഷ്മള വരവേൽപ്. 

ദൈവമേ നീ പരിശുദ്ധനാകുന്നു എന്നു തുടങ്ങി സ്വർഗസ്ഥനായ പിതാവേ എന്ന പ്രാർഥന വരെ മലയാളത്തിൽ ചൊല്ലി ബാവാ മലയാളികളോടുള്ള ഹൃദയബന്ധം പ്രകടമാക്കി  

ഇടവക മെത്രാപ്പൊലീത്ത ഐസക് മാർ ഒസ്താത്തിയോസ്, വികാരി ഫാ.പി.പി. മത്തായി എന്നിവരുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം. തുടർന്ന് സന്ധ്യാപ്രാർഥനയ്ക്ക് ബാവാ കാർമികത്വം വഹിച്ചു. 

സഭയിലെ വൈദികരും ഇതര സഭാ വൈദികരും  പ്രാർഥനയിൽ പങ്കുചേർന്നു. ഇന്നു രാവിലെ രാവിലെ 8ന് പ്രഭാതനമസ്കാരത്തെ തുടർന്ന് ബാവായുടെ മുഖ്യകാർമികത്വത്തിൽ കുർബാന നടക്കും.

 10.30ന് തിരുശേഷിപ്പ് പേടകത്തിൽ നിന്നെടുത്ത് വിശ്വാസികളെ അനുഗ്രഹിക്കും. പ്രദക്ഷിണം, നേർച്ച സദ്യ, ആശീർവാദം എന്നിവയുണ്ടാകും. ഒന്നിന് കൊടിയിറക്കം. ബാവ നാളെ വൈകിട്ട് മടങ്ങും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com