ADVERTISEMENT

ദോഹ ∙ ഫിന മാരത്തൺ നീന്തൽ ലോക സീരീസിന് കത്താറ ബീച്ചിൽ ഇന്ന് തുടക്കമാകും. ഖത്തർ നീന്തൽ അസോസിയേഷനാണ് പ്രാദേശിക സംഘാടകർ. 10 കിലോമീറ്റർ സീരീസ് മത്സരമാണ് കത്താറ ബീച്ചിൽ നടക്കുക. ഫിന മാരത്തൺ കഴിഞ്ഞ സീസണിലെ 2 മത്സരങ്ങൾക്ക് ദോഹ കോർണിഷാണ് വേദിയായത്.

അനോക് ലോക ബീച്ച് ഗെയിംസിന്റെ കഴിഞ്ഞ വർഷത്തെ വേദിയാണ് കത്താറ ബീച്ച്. 8 ഫിന ലോകകപ്പ്, 2014 ലോക നീന്തൽ ചാംപ്യൻഷിപ് തുടങ്ങി ഒട്ടേറെ മത്സരങ്ങൾക്ക് ആതിഥേയത്വം വഹിച്ചതിന്റെ മികവിലാണ് ഇത്തവണയും ഫിന മാരത്തണിന് ഖത്തർ വേദിയായത്. 2023 വരെയുള്ള ഫിന ലോക ചാംപ്യൻഷിപ്പിനും ഖത്തർ തന്നെയാണ് വേദി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com