തുരങ്കപാത താൽക്കാലികമായി അടയ്ക്കും
Mail This Article
×
ദോഹ ∙ ഗരാഫത്ത് അൽ റയ്യാൻ ഇന്റർചേഞ്ച് തുരങ്കപാത ഈ മാസം 16 മുതൽ 29 വരെ താൽക്കാലികമായി അടയ്ക്കും. രാത്രി 12 മുതൽ പുലർച്ചെ 5 വരെയാണ് പാത അടയ്ക്കുന്നത്. എന്നാൽ 21, 28 തീയതികളിൽ മാത്രം 24 മണിക്കൂറും തുരങ്കപാത അടയ്ക്കും.
ഖലീഫ അവന്യു പദ്ധതിയുടെ ഭാഗമായുള്ള ഗതാഗത സൗകര്യം പൂർത്തിയാക്കുന്നതിനാണ് പാത അടയ്ക്കുന്നത്. ഇക്കാലയളവിൽ ഗരാഫത്ത് അൽ റയ്യാനിൽ നിന്ന് ദോഹയിലേക്ക് വരുന്നവരെ ഗരാഫത്ത് അൽ റയ്യാൻ ഇന്റർചേഞ്ചിലേക്ക് വഴിതിരിച്ചുവിടും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.