ADVERTISEMENT

ദുബായ്∙ അനുരഞ്ജനത്തിനും സമാധാനത്തിനും വേണ്ടി പ്രാർഥിക്കാൻ വിശ്വാസി സമൂഹത്തോട് ആഹ്വാനം ചെയ്ത് പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവാ. മരുഭൂമിയിലെ മഞ്ഞനിക്കര എന്നറിയപ്പെടുന്ന ദുബായ് മാർ ഇഗ്നാത്തിയോസ് യാക്കോബായ സുറിയാനി കത്തീഡ്രലിലെ പരിശുദ്ധ ഏലിയാസ് ത്രിതീയൻ ബാവായുടെ ഓർമപ്പെരുന്നാളിന് മുഖ്യകാർമികത്വം വഹിക്കുകയായിരുന്നു അദ്ദേഹം. ജീവൻ തന്ന ദൈവത്തിന് സംരക്ഷിക്കാനും കഴിയും. ഹൃദയവാതിലുകൾ തുറന്ന് പ്രാർഥിക്കണം. വിശ്വാസം ജീവിതത്തിൽ പ്രതിഫലിക്കണം.

ക്രിസ്തു മാർഗത്തിൽ ജീവിക്കുക എന്നതാണ് വിശ്വാസിയുടെ കടമ. മറ്റുള്ളവരേക്കാൾ മെച്ചമാണെന്ന് ചിന്തിക്കേണ്ട. ദൈവസ്നേഹത്തിൽ ഹൃദയങ്ങൾ ഒന്നിക്കണം. അങ്ങനെ സമാധാനം ആഘോഷിക്കാൻ കഴിയണം. ശത്രുവെന്നോ മിത്രമെന്നോ വേർതിരിവില്ലാതെ എല്ലാവരെയും സ്നേഹിക്കാൻ കഴിയണമെന്നും ബാവാ പറഞ്ഞു. മാർ ബുട്രോസ്, മാർ ക്രിസോസ്തമോസ്, മാർ ബർത്തലോമയോസ് നഥാനിയേൽ, ഐസക് മാർ ഒസ്താത്തിയോസ് തുടങ്ങിയവർ സഹകാർമികരായി.

audience
തിരുകർമ്മങ്ങളിൽ പങ്കെടുക്കുന്നവർ.

മേഖലാ സെക്രട്ടറി പൗലോസ് കാളിയമേലിൽ കോർ എപ്പിസ്കോപ്പ, വികാരി ഫാ. പി.പി. മത്തായി, മലങ്കര അഫയേഴ്സ് സെക്രട്ടറി ഫാ.ജോഷി ഏബ്രഹാം, ബാവായുടെ പഴ്സനൽ സെക്രട്ടറി ബാലി ജോസഫ് റമ്പാൻ, യാക്കോബായ - ക്നാനായ വൈദികർ, സഭയുടെ വിവിധ ഇടവകകളിലെ വൈദികൾ തുടങ്ങിയവരും പങ്കെടുത്തു. ദേവാലയത്തിലെ യുവജനവിഭാഗം നിർമിച്ച മൊബൈൽ ആപ്പിന്റെ ഉദ്ഘാടനവും ബാവാ  നിർവഹിച്ചു. ഷാർജ ദേവാലയത്തിന്റെ നാല്പതാം വാർഷിക ലോഗോ, സോണൽ മാസിക എന്നിവ ബാവാ പ്രകാശനം ചെയ്തു. പുതിയ പള്ളിഭാരവാഹികളുടെ സ്ഥാനമേൽക്കലും നടന്നു. ഇന്നു വൈകിട്ട് ബാവാ ലബനനിലേക്ക് മടങ്ങും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com