ADVERTISEMENT

കുവൈത്ത് സിറ്റി ∙ ലോകത്ത് എവിടെയും പ്രയാസ്സപ്പെടുന്നവർക്ക് വൈദ്യസഹായം എത്തിക്കാൻ പദ്ധതിയുമായി കുവൈത്ത് റെഡ് ക്രസന്റ്  സൊസൈറ്റി. മാനുഷിക സേവനം വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണു പദ്ധതിയെന്നു പ്രസിഡന്റ് ഡോ.ഹിലാൽ അൽ സായർ പറഞ്ഞു.

ലബനനിലും ജോർദാനിലും തുർക്കിയിലുമുള്ള സിറിയൻ അഭയാർഥി ക്യാം‌പുകൾക്കു പുറമേ ബംഗ്ലദേശ്, അഫ്ഗാനിസ്ഥാൻ, ഗാസ, യെമൻ, ഇറാഖ്, ശ്രീലങ്ക എന്നിവിടങ്ങളിലൊക്കെ കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി ആവശ്യക്കാർക്കു വൈദ്യസഹായം നൽകിയിട്ടുണ്ട്.  ദാരിദ്ര്യം, യുദ്ധം, പ്രകൃതിദുരന്തം തുടങ്ങിയ കാരണങ്ങളാൽ പ്രയാസപ്പെടുന്ന ജനതയ്ക്ക് അവർ ലോകത്തിന്റെ  ഏത് ഭാഗത്തായിരുന്നാലും സഹായം എത്തിക്കാൻ സൊസൈറ്റി തയാറാണ്.

ജോർദാനിൽ കുവൈത്ത് റെഡ് ക്രസൻ‌റ് സൊസൈറ്റിയുടെ വൈദ്യ സംഘം സേവനം തുടരുന്നുണ്ട്. 5 സ്പെഷലൈസ്ഡ് ഡോക്ടർമാർ ഉൾപ്പെട്ട സംഘം 50 മൈനർ സർജറികൾ ഉൾപ്പെടെ നടത്തിയതായും അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com